topnews

ഉമ്മൻ ചാണ്ടി ലോക പാർലമെന്റ് ചരിത്രത്തിലെ അപൂർവതയാണെന്ന് മുഖ്യമന്ത്രി, ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നിയമസഭ

തിരുവനന്തപുരം. ലോക പാര്‍ലമെന്റ് ചരിത്രത്തിലെ അപൂര്‍വതയും കേരള രാഷ്ട്രീയത്തിലെ സുപ്രധാന ഏടാണ് അവസാനിച്ചതെന്നും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ താന്‍ മുഖ്യമന്ത്രിയാകണമെന്ന എല്‍ഡിഎഫ് നിര്‍ദേശത്തെ തുടര്‍ന്ന് താന്‍ ആദ്യം പോയി കണ്ടത് ഉമ്മന്‍ ചാണ്ടിയെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയില്‍ നിന്നും സഭയുടെ നടത്തിപ്പിനായി മികച്ച സഹകരണമാണ് ഉണ്ടായത്. പൊതുമണ്ഡലത്തില്‍ വ്യാപരിക്കുന്ന വ്യക്തിയായിരുന്ന അദ്ദേഹം ഊണിനും ഉറക്കത്തിനും പ്രധാന്യം കല്‍പിക്കാത്ത വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പറഞ്ഞു. രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഒരു പാഠപുസ്തകമാണ് അദ്ദേഹം എന്നും സ്പീക്കര്‍ പറഞ്ഞു.

53 വര്‍ഷം ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചുഎന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. കേരളത്തില്‍ എല്ലാ സ്ഥലത്തും പോയി ജനങ്ങളെ കേള്‍ക്കാന്‍ തയ്യാറായ നേതാവാണ് അദ്ദേഹം എന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കുഞ്ഞാലിക്കുട്ടി എന്നിവരും ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ചു.

Karma News Network

Recent Posts

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

48 seconds ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

12 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

17 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

43 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

45 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

60 mins ago