kerala

ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ ട്വന്റി 20യില്‍ ചേര്‍ന്നു, അംഗത്വം നല്‍കിയത് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു . കൊച്ചിയില്‍ നടന്ന ഭാരവാഹി യോഗത്തിനുശേഷമാണ് ട്വന്റി 20യില്‍ ചേരുന്നതായി വര്‍ഗീസ് ജോര്‍ജ് അറിയിച്ചത്. പാര്‍ട്ടി ഉപദേശക സമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അംഗത്വം നല്‍കി.

ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനങ്ങളോടുള്ള വിയോജനമല്ല, മറിച്ച്‌ ട്വന്റി 20യുടെ പ്രവര്‍ത്തനങ്ങളോടുള്ള താല്‍പ്പര്യമാണ് പാര്‍ട്ടിയില്‍ ചേരാന്‍ കാരണമെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്. ദുബായിലെ കമ്ബനിയില്‍ സിഇഒ ആയി ജോലിനോക്കുകയായിരുന്നു. എട്ടുവര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. പാര്‍ട്ടിയുടെ ഉപദേശക സമിതി അംഗമായ വര്‍ഗീസ് ജോര്‍ജിന് യുവജന സംഘടനയുടെ ഏകോപന ചുമതലയുമുണ്ട്.

സംവിധായകനും നടനുമായ ലാലും ട്വന്റി 20യുടെ ഭാഗമാകുന്നതായി അറിയിച്ചു. വിഡീയോ സന്ദേശത്തലൂടെയാണ് ലാല്‍ തീരുമാനം അറിയിച്ചത്. എല്ലാ പാര്‍ട്ടികളുടെയും അടിസ്ഥാനപരമായ സന്ദേശം നന്മയാണെങ്കിലും കൂടുതല്‍ പ്രാവര്‍ത്തികമാക്കിയത് ട്വന്റി 20 ആയതിനാണ് ഒപ്പം ചേരാന്‍ തീരുമാനിച്ചത്. കിഴക്കമ്ബലം മോഡല്‍ വികസനം എല്ലായിടങ്ങളിലും അനിവാര്യമാണ്. ട്വന്റി 20 യേക്കാള്‍ നന്മ തോന്നുന്ന പ്രസ്ഥാനം ഉണ്ടാവുന്നിടത്തോളം സംഘടന്‌ക്കൊപ്പമുണ്ടാവുമെന്ന് ലാല്‍ പറഞ്ഞു. മകളുടെ ഭര്‍ത്താവ് അലന്‍ ആന്റണിയെ യുവജനസംഘടനയുടെ പ്രസിഡന്റായും നിയമിച്ചു. നിര്‍മ്മാതാവും പ്ലാന്ററുമായ അലന്‍ സ്വകാര്യ എയര്‍ലൈനില്‍ ക്യാപ്ടനാണ്.

സമൂഹത്തില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളും വ്യവസായികളും സംരഭകരുമടക്കം നിരവധി പേര്‍ വരും ദിനങ്ങളില്‍ പാര്‍ട്ടിയിലെത്തുമെന്ന് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് അറിയിച്ചു. പ്രമുഖ വ്യക്തിത്വങ്ങളുടെയടക്കം നിരവധി പേരുടെ പിന്തുണയാണ് ലഭിയ്ക്കുന്നത്. പലരും വിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നു. പാര്‍ട്ടി മത്സരിയ്ക്കുന്ന എറണാകുളം ജില്ലയിലെ എട്ടു മണ്ഡലങ്ങളിലും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹ്യപ്രവര്‍ത്തക ലക്ഷ്മി മേനോന്‍ വനിതാ വിഭാഗത്തിന്റെയും ഡോക്ടര്‍ ജോര്‍ജിനെ മുതിര്‍ന്ന പൗരന്‍മാരുടെ സംഘടന പ്രസിഡന്റായും തെരഞ്ഞെടുത്തു. പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ ഭാഗമായാണ് പോഷക സംഘടനകളുടെ രൂപീകരണമെന്ന് ഉപദേശകസമിതി ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി അറിയിച്ചു. സ്വകാര്യ സംരംഭമെന്ന രീതിയില്‍ പുരോഗമിച്ച്‌ പബ്ലിക് ലിമിറ്റഡ് കമ്ബനിയെന്ന തലത്തിലേക്ക് ഉയരുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

19 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

25 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

51 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago