ആഗോള വിലക്കയറ്റം തടയാൻ എണ്ണ ഉത്പാദനം 50 ശതമാനം കൂട്ടാൻ ഒപെക് പ്ലസ് രാജ്യങ്ങൾ തീരുമാനിച്ചു. ഒപെക് പ്ലസ് പ്രഖ്യാപനം ഔദ്യോഗികമായി വന്ന ശേഷം ക്രൂഡ് വില അൽപം ഉയർന്ന് 116 ഡോളറായി. ഒപെക് പ്ലസ് തീരുമാനം പൂർണ തോതിൽ നടപ്പാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉള്ളതിനാലാണ് വിപണിയിലെ ഈ ചാഞ്ചാട്ടം.
എണ്ണ ഉത്പാദനം കൂട്ടുന്ന കാര്യം ചർച്ച ചെയ്യാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ ഈ മാസം അവസാനം സൗദിയിലെത്താൻ ഇരിക്കെയാണ് നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്. ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം അമേരിക്ക സ്വാഗതം ചെയ്തു. 13 ഒപെക് രാജ്യങ്ങൾക്കൊപ്പം എണ്ണ ഉത്പാദിപ്പിക്കുന്ന മറ്റ് 10 രാജ്യങ്ങളും ചേർന്നാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്.
ഉത്പാദനം കൂട്ടുമെന്ന സൂചന വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില കുറഞ്ഞിരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്ന് ബാരലിന് 113 ഡോളറിലേക്ക് താഴ്ന്നു. മൂന്ന് ദിവസം മുമ്പ് ഇത് 124 ഡോളർ ആയിരുന്നു. ജൂലൈ മുതൽ പ്രതിദിന ക്രൂഡ് ഓയിൽ ഉത്പാദനം 6,48,000 ബാരൽ ആയി ഉയർത്തും. ഇതോടെ നിലവിലുള്ളതിനേക്കാൾ രണ്ടു ലക്ഷം ബാരൽ ക്രൂഡ് ഓയിൽ അധികമായി വിപണിയിലെത്തും.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…