national

ഓപ്പൺ ബുക്ക് നടപ്പാക്കാൻ സിബിഎസ്ഇ, പുസ്തകം നോക്കി പരീക്ഷ

ന്യൂഡൽഹി ∙ സിബിഎസ്ഇ അടുത്ത അധ്യയനവർഷം 9 മുതൽ 12 വരെ ക്ലാസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓപ്പൺ ബുക്ക് പരീക്ഷ (ഒബിഇ) നടത്തുന്നു. നവംബർ–ഡിസംബർ മാസങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

എന്നാൽ, 10,12 ബോർഡ് പരീക്ഷകളിൽ ഇതു നടപ്പാക്കാൻ തീരുമാനമെടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രമാകും പരീക്ഷണം. നവംബർ-ഡിസംബർ മാസങ്ങളി‍ലായി പരീക്ഷ നടത്തും. പുസ്തകം നോക്കി പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾ എടുക്കുന്ന സമയവും ഇതിന്റെ മൂല്യനിർണ്ണയവും വിലയിരുത്തിയതിന് ശേഷമാകും പദ്ധതി വ്യാപിപ്പിക്കുക.

ഓപ്പൺ ബുക്ക് പരീക്ഷകളുടെ സാധ്യതകൾ പരി​ഗണിക്കണമെന്ന ദേശീയ കരിക്കുലം ഫ്രെയിംവർക്കിന്റെ പുതിയ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് സിബിഎസ്ഇയുടെ നീക്കം. നേരത്തെ, കൊറോണ മഹാമാരി കാലത്ത് ഡൽഹി സർവ്വകലാശാല ഇത്തരത്തിൽ പരീക്ഷ നടത്തിയിരുന്നു. ശേഷം പഴയരീതിയിലേക്ക് മടങ്ങുകയും ചെയ്തു.

karma News Network

Recent Posts

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം

തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…

24 mins ago

സാങ്കേതികത്തകരാർ മൂലം വിമാനം പണിമുടക്കി, ലക്ഷദ്വീപിൽ കുടുങ്ങി നൂറുകണക്കിനു മലയാളികൾ

അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…

48 mins ago

ഗരുഡ പ്രീമിയം യാത്രക്കാര്‍ കയ്യൊഴിഞ്ഞന്ന വാദങ്ങൾ അസത്യം, സർവീസ് ലാഭകരമെന്ന് കെഎസ്ആർടിസി

ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…

57 mins ago

പാക്ക് അധിനിവേശ കാശ്മീർ ഉടൻ ഇന്ത്യൻ ഭാഗമാകും- അമിത്ഷാ

പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…

1 hour ago

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…

1 hour ago

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി, രശ്മിക മന്ദാനയ്ക്കു മറുപടിയുമായി പ്രധാനമന്ത്രി

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…

2 hours ago