crime

ഓപറേഷൻ ബ്ലൂ പ്രിന്‍റ്, സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട്

തിരുവനന്തപുരം. ഓപറേഷൻ ബ്ലൂ പ്രിന്‍റ്​ എന്ന പേരിൽ സംസ്ഥാനത്തെ പഞ്ചായത്തുകളിൽ വിജിലൻസ്​ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. 57 ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിംഗ് വിഭാഗത്തിലാണ് പരിശോധന നടന്നത്​.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ 4 ഗ്രാമപഞ്ചായത്തുകൾ വീതവും, എറണാകുളം ജില്ലയിലെ 6 ഗ്രാമപഞ്ചായത്തിലും, ഇടുക്കി, കോട്ടയം ജില്ലകളിലെ 5 ഗ്രാമപഞ്ചായത്തുകൾവീതവും, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 3ഗ്രാമപഞ്ചായത്തുകൾ വീതവുമായാണ് മിന്നൽ പരിശോധന നടത്തിയത്.

കെട്ടിട നിർമ്മാണ അനുമതിക്കായുള്ള1689 അപേക്ഷകളും, കെട്ടിട നമ്പറിനുവേണ്ടിയുള്ള 504 അപേക്ഷകളും തീരുമാനം എടുക്കാത്തതായി കണ്ടെത്തി.കേരള കെട്ടിട നിർമ്മാണചട്ടം പാലിക്കാതെ പൂർത്തീകരിച്ച നിരവധി വ്യാപാരസ്ഥാപനങ്ങൾക്ക് കെട്ടിട നമ്പർ നൽകിയതായി കണ്ടെത്തി.

തിരുവനന്തപുരം കാട്ടാക്കടയിൽ നടപ്പ് സാമ്പത്തികവർഷം ഇ- ടെൻഡർ അല്ലാതെ ഓപ്പൺ ടെൻഡർ വിളിച്ച നാല്​ നിർമ്മാണ പ്രവർത്തികളും ഒരേ കരാറുകാരന് നൽകിയതായും കണ്ടെത്തി. സ്കൂളുകളിലെ ഒരു കെട്ടിടത്തിന് പഞ്ചായത്ത് അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും വിജിലൻസ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധിപ്പിച്ചതിൽ ബലക്ഷയമുള്ളതായി കാണ്ടെത്തി.

തൃശ്ശൂർ വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവർസിയറുടെ ഗൂഗിൾ-പേ അക്കൗണ്ട് വഴി അവിടത്തെ സ്വകാര്യ എൻജിനീയർ നിരവധി തവണ പണമിടപാട് നടത്തിയതായും, കോട്ടയം കല്ലറ ഗ്രാമപഞ്ചായത്തിൽ ഒരു ഓവർസിയർ കഴിഞ്ഞ 10 മാസത്തിനിടയ്ക്ക് വിവിധ കരാറുകാരുമായി ലക്ഷക്കണക്കിന് രൂപ ഗൂഗിൾ-പേ വഴി പണമിടപാട് നടത്തിയതായും കണ്ടെത്തി.

എറണാകുളം മുളന്തുരുത്തി പഞ്ചായത്തിൽ പരിശോധന നടത്തിയപ്പോൾ ബ്ലോക്ക്പഞ്ചായത്തിലെ അസിസ്റ്റന്‍റ്​​ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലെ ചില ഫയലുകൾ, എം. ബുക്ക് എന്നിവ അവിടെ കാണപ്പെട്ട ഒരു കരാറുകാരന്‍റെ ബന്ധുവിന്‍റെ കയ്യിൽ നിന്നും വിജിലൻസ് പിടികൂടി.

 

Karma News Network

Recent Posts

ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു, കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ അസഭ്യവർഷം, കയ്യേറ്റ ശ്രമവും

പത്തനംതിട്ട: കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് നേരെ ആക്രമണം. കായംകുളത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ…

3 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

39 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

56 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

1 hour ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

2 hours ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

2 hours ago