national

ഓപ്പറേഷൻ ഗംഗ; വ്യോമസേന വിമാന റൊമാനിയയിലേക്ക് പുറപ്പെട്ടു operation ganga russia ukraine war

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയുടെ operation ganga ഭാഗമായി യുക്രെയ്‌നിലെ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി വ്യോമസേന വിമാനം റൊമാനിയയിലേക്ക് പുറപ്പെട്ടു. Indian air force രാവിലെ നാല് മണിയോടെയായിരുന്നു വിമാനം ഡൽഹിയിലെ ഹിൻദാൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്. വിദ്യാർത്ഥികൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണ സാധനങ്ങളുമായാണ് വിമാനം പറന്നുയർന്നത്. indians rescue ukraine

വ്യോമസേന വിമാനമായ സി-17 ആണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുന്നത്. യുക്രെയ്‌നിൽ നിന്നും ഒരേസമയം കൂടുതൽ പേരെ ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ദൗത്യത്തിൽ വ്യോമസേനയെയും പങ്കാളികളാക്കിയിരിക്കുന്നത്. യമനിലെയും അഫ്ഗാനിലെയും രക്ഷാപ്രവർത്തനങ്ങൾക്കായി സി-17 വിമാനമാണ് ഉപയോഗിച്ചിരുന്നത്. Russia ukraine war സാധാരണ വിമാനങ്ങളിൽ ഉൾക്കൊള്ളുന്നതിനേക്കാൾ കൂടുതൽ പേർ സി-17 ൽ ഉൾക്കൊള്ളും. അതിനാൽ ഒരേസമയം കൂടുതൽപേരെ യുക്രെയ്‌നിൽ നിന്നും ഒഴിപ്പിക്കാൻ സാധിക്കും. ഒറ്റയടിക്ക് 700 ലധികം ആളുകളെ ഉൾക്കൊള്ളാൻ സി-17 ന് കഴിയും.

ഇന്നലെ ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കർണാടക സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ അതിവേഗം പൂർത്തീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനങ്ങൾക്കായി തയ്യാറാകാൻ വ്യോമസേനയ്‌ക്ക് അടിയന്തിര നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം ഒപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയ്‌നിലേക്ക് പോയ ഒരു വിമാനം കൂടി ഇന്ത്യക്കാരുമായി തിരിച്ചെത്തി. 218 പേരാണ് ഈ വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയത്.

ചൈന യുക്രൈനില്‍ നിന്നുള്ള പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി ചൈനീസ് സ്റ്റേറ്റ് മീഡിയ അറിയിച്ചിരുന്നു. കരിങ്കടല്‍ തുറമുഖ നഗരമായി ഒഡേസയില്‍ നിന്ന് 400 വിദ്യാര്‍ത്ഥികളും യുക്രൈന്റെ തലസ്ഥാനമായ കീവിലുള്ള 200 വിദ്യാര്‍ത്ഥികളും തിങ്കളാഴ്ച രാജ്യംവിട്ടതായി ചൈനീസ് എംബസിയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1000 പൗരന്മാരെ ഇന്ന് അയല്‍ രാജ്യങ്ങളിലേക്ക് ഒഴിപ്പിക്കാമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈനയുടെ അടിയന്തര ഇടപെടല്‍.

സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാരെ കൊണ്ടുവരുന്നതിനുള്ള ചാര്‍ട്ടര്‍ ഫ്ലൈറ്റുകള്‍ ചൈന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ യുക്രൈനെതിരേ റഷ്യ യുദ്ധം ശക്തിപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ചൈന അടിയന്തര ഇടപെടല്‍ നടത്തിയത്. കീവിലെ ടി.വി ടവറിന് നേരെ റഷ്യ വ്യോമാക്രമണം നടത്തിയതോടെ യുക്രൈനിലെ ടി.വി ചാനലുകളുടെ സംപ്രേക്ഷണം മുഴുവന്‍ തടസപ്പെട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായുണ്ടായ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നേരത്തേ ഖാര്‍ക്കിവിലുണ്ടായ റഷ്യന്‍ വ്യോമാക്രമണത്തില്‍ എട്ട് പേര്‍ മരിച്ചിരുന്നു. ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്.

യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് ശുപാര്‍ശ ചെയ്തിരുന്നു. യുദ്ധത്തെ അഭിമുഖീകരിക്കുന്ന രാജ്യത്തിന് അടിയന്തര അംഗത്വം നല്‍കാനുള്ള നടപടികളാണ് ആരംഭിച്ചത്. യുക്രൈന് 70 റഷ്യന്‍ നിര്‍മ്മിത യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ നേരത്തേ അറിയിച്ചിരുന്നു. ബള്‍ഗേരിയയാണ് 16 മിഗ്-29 വിമാനങ്ങളും, 14 സു- 25 വിമാനങ്ങളും നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ് -29 വിമാനങ്ങളും നല്‍കും.റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഖാര്‍ക്കിവില്‍ മാത്രം കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. റഷ്യ- യുക്രൈന്‍ യുദ്ധം ആറാം ദിവസത്തില്‍ എത്തി നില്‍ക്കേ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഇന്ന് നടക്കും. റഷ്യന്‍ മാധ്യമങ്ങളാണ് രണ്ടാംഘട്ട ചര്‍ച്ചയുടെ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബെലാറൂസ്- പോളണ്ട് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുന്നത്.

നേരത്തേ, യുക്രൈന്‍ കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. ‘യുക്രൈന്‍ ശക്തരാണ്. ആര്‍ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. രാജ്യത്തിന്റെ സംരക്ഷണത്തിനായി പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഞങ്ങള്‍ ഈ പോരാട്ടത്തെ അതിജീവിക്കും. യുക്രൈന്‍ ജനത മുഴുവന്‍ പോരാട്ടത്തിലാണ്. ഇന്ന് യുക്രൈന് ദുരന്തദിനമാണ്. ഖാര്‍ക്കീവിലെ ഫ്രീഡം സ്‌ക്വയറിനെതിരെ ഇന്ന് രണ്ട് മിസൈല്‍ ആക്രമണമുണ്ടായി’- സെലന്‍സ്‌കി പറഞ്ഞു.

 

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

21 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

28 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

56 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

57 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

2 hours ago