national

തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു, ആശുപത്രിക്കെതിരെ പരാതി

രാജസ്ഥാൻ: തിമിരത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം പതിനെട്ടോളം രോഗികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ആശുപത്രിക്കെതിരെ പരാതിയുമായി രോ​ഗികൾ. രാജസ്ഥാനിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിക്കെതിരെയാണ് രോഗികളും ബന്ധുക്കളും രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാൻ സര്‍ക്കാരിന്‍റെ കീഴിലുള്ള ചിരഞ്ജീവി ഹെല്‍ത്ത് സ്കീമിന്‍റെ ഭാഗമായി ഇവിടെ വച്ച് നടത്തിയ തിമിര ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് കാഴ്ച നഷ്ടപ്പെട്ടുവെന്ന പരാതിയുമായി രോഗികള്‍ എത്തിയത്.

‘ജൂണ്‍ 23ന് ഓപ്പറേഷൻ ചെയ്ത രോ​ഗിക്ക് ജൂലൈ5 വരെ കാഴ്ചയ്ക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. എന്നാല്‍ അതിന് ശേഷം രണ്ട് ദിവസം കൊണ്ടാണ് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടത്. പൂര്‍ണമായും ഒന്നും കാണാൻ വയ്യാത്ത അവസ്ഥയായി. ഇതോടെ വീണ്ടും ആശുപത്രിയിലെത്തി വീണ്ടും ഓപ്പറേഷനും നടത്തി എന്നിട്ടും ഫലമുണ്ടായില്ലായെന്ന് പരാതിക്കാരില്‍ ഒരാൾ പറയുന്നു.

ഒന്നിന് പിറകെ ഒന്നായി രോഗികള്‍ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായാണ് പരാതിപ്പെടുന്നത്. പലര്‍ക്കും വീണ്ടും ശസ്ത്രക്രിയ നടത്തിയതായാണ് സൂചന. പലരും അസഹനീയമായ കണ്ണ് വേദനയെ തുടര്‍ന്നും ആശുപത്രിയിലെത്തി. ഇവരില്‍ ചിലര്‍ക്ക് മൂന്നാമത്തെ തവണ വരെ ശസ്ത്രക്രിയ നടത്തിയെന്നും പരാതിയുണ്ട്. എങ്കിലും ആര്‍ക്കും പോസിറ്റീവായ ഫലം കിട്ടിയില്ല. അതേസമയം തങ്ങളുടെ ഭാഗത്ത് നിന്ന് ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും ആശുപത്രി അധികൃതര്‍ ഉറപ്പിച്ച് പറയുന്നത്. പക്ഷേ സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

14 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

29 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

46 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

1 hour ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

2 hours ago