ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ കുടുങ്ങിയ 367 ഇന്ത്യക്കാരെ ഡൽഹിയിൽ എത്തിച്ചു.
ബുധനാഴ്ച വൈകിട്ടോടെയാണ് സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി ജിദ്ദയിൽ നിന്ന് പുറപ്പെട്ട വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. സൗദി അറേബ്യ എയൽലൈൻസിന്റെ വിമാനം രാത്രി ഒമ്പത് മണിയോടെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.
ജിദ്ദ കിംഗ് അബ്ദുൾ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഉച്ചയ്ക്ക് 1.56നായിരുന്നു വിമാനം പുറപ്പെട്ടത്. സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ആഭ്യന്തര കലാപം ഇപ്പോഴും കെട്ടടങ്ങിയില്ല.
ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ ആദ്യം സൗദി അറേബ്യയിലെ ജിദ്ദയിലാണ് എത്തിച്ചത്. അവിടെ നിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. ഇതിനോടകം 534 ഇന്ത്യൻ പൗരന്മാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…