topnews

ഓപ്പറേഷന്‍ അജയ്, ഇന്ത്യയിലേക്ക് ഇസ്രയേലിൽ നിന്ന് 230 പേരുമായി ആദ്യവിമാനം വ്യഴാഴ്ച തിരിക്കും

ന്യൂഡല്‍ഹി : ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി യുദ്ധബാധിത ഇസ്രയേലില്‍നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടെല്‍ അവീവിലേക്ക് എയര്‍ ഇന്ത്യയുടെ ഏഴു വിമാനങ്ങള്‍ എത്തും. ക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടും. ചുരുങ്ങിയത് 900 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഇസ്രയേലിലെ വിവിധ സര്‍വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി ഉള്ളത്.

ഇതിന് പുറമെ ഇന്ത്യക്കാരായ നിരവധി വ്യാപാരികളും ഐ.ടി. ജീവനക്കാരും കെയര്‍ഗീവേഴ്‌സും ഇസ്രയേലിലുണ്ട്. ഇസ്രയേലിലെ ബെന്‍ ഗുരിയന്‍ വിമാനത്താവളത്തില്‍നിന്ന് 230 ഇന്ത്യക്കാരുമായി ആദ്യ ചാര്‍ട്ടേഡ് വിമാനം വ്യാഴാഴ്ച രാത്രി ഇന്ത്യയിലേക്ക് പുറപ്പെടും. രാത്രി ഒന്‍പതുമണിക്കാണ് വിമാനം ഇസ്രയേലില്‍നിന്ന് തിരിക്കുക.

ഇതിനായി യാതൊരു ടിക്കറ്റ് വിലയും നൽകേണ്ടതില്ല. ഇത് സർക്കാർ വഹിക്കും. അതേസമയം ഇസ്രയേല്‍ സിറയയ്ക്കു നേരെ വ്യോമാക്രമണം ആരംഭിച്ചതായി വിവരം. വടക്കന്‍ സിറിയയുടെ ഭാഗമായ അലെപ്പോയിലെയും പ്രധാന വിമാനത്താവളങ്ങള്‍ക്ക് നേരെയുമാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അതേസമയം സിറിയന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയതായിട്ടാണ് വിവരം.

സിറിയന്‍ ആഭ്യന്തര യുദ്ധത്തിനിടെ ഇറാന്‍ പിന്തുണയുള്ള സായുധ സംഘടനകളെയും ഹിസിബുള്ളയേയും ലക്ഷ്യംവെച്ച് നൂറ് കണക്കിന് വ്യോമാക്രമണങ്ങളാണ് 12 വര്‍ഷത്തിനിടെ ഇസ്രയേല്‍ നടത്തിയത്. ഗാസ മുനമ്പില്‍ ഉപരോധം ശക്തിപ്പെടുത്തുന്നതിനിടെയാണ് ഇസ്രയേല്‍ സിറിയയ്ക്ക് നേരെയും ആക്രമണം നടത്തിയിരിക്കുന്നത്.

ഗാസയിലേക്കുള്ള വൈദ്യുതി വെള്ളം, ഭക്ഷണം എന്നിവ എല്ലാം നിർത്തിയതായി ഇസ്രായേൽ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഹമാസ് ഭീകരന്മാർ ഇസ്രായേലിൽ നിന്നും തട്ടികൊണ്ട് പോയ ഇസ്രായേലി പൗരന്മാരേ സുരക്ഷിതരാക്കി ഇസ്രായേലിൽ തിരിച്ചെത്തിക്കുക. അതുവരെ ഗാസയിലേക്കുള്ള അവശ്യ വിഭവങ്ങൾ ഞങ്ങൾ തടഞ്ഞുവെക്കുമെന്ന് ഇസ്രായേലി ഊർജ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യാഴാഴ്ച പറഞ്ഞു.

വൈദ്യുത ഉണ്ടാവില്ല.ആഹാരമോ ജല വിതരണമോ ഉണ്ടാവില്ല.തട്ടിക്കൊണ്ടുപോയ ഇസ്രായേലികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതുവരെ ഗാസയിലേക്ക് ഇന്ധനം എത്തിക്കില്ല.‘ഇസ്രായേലികളും വിദേശികളും ഉൾപ്പെടെ ഏകദേശം 150 വ്യക്തികളെ ശനിയാഴ്ച ആക്രമണത്തിന്റെ ഭാഗമായി ഹമാസ് തീവ്രവാദികൾ ഗാസ മുനമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

karma News Network

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

13 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

14 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

35 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

56 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

56 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago