kerala

‘ദ കേരള സ്‌റ്റോറി’സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം,എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം, അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം’ – പി.സി.ജോര്‍ജ്ജ്

ദ കേരള സ്‌റ്റോറി’ എന്ന സിനിമ സംബന്ധിച്ച് സത്യമെന്തെന്നത് എല്ലാവര്‍ക്കുമറിയാം, എതിര്‍ക്കുന്നവര്‍ക്ക് ഒന്നുകില്‍ ഭയം,അല്ലെങ്കില്‍ വോട്ട് കിട്ടുന്നതിനുള്ള അഭ്യാസം എന്നേ കരുതാനാവൂ എന്ന് പി.സി. ജോര്‍ജ്. ദ കേരള സ്‌റ്റോറി’ എന്ന സിനിമ നിരോധിക്കണമെന്ന ആവശ്യം തികച്ചും നാടകമാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു.

ഈ സിനിമയ്ക്ക് മുന്നേ എന്തെല്ലാം വിശ്വാസവേദനകള്‍ സഹിച്ച സമൂഹമാണ് സിനിമ കൊണ്ട് പ്രതികരിക്കുന്നതെന്ന് തിരിച്ചറിയണം. ഇത്രയും കാലം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടിയവര്‍ ഇപ്പോള്‍ മറിച്ച് പറയുന്ന പ്രഹസനവും നമ്മള്‍ കാണുന്നു. സിനിമ സംബന്ധിച്ച് സാമൂഹിക മൗലികാവകാശ ആവിഷ്‌കാര സ്വാതന്ത്ര്യങ്ങളെ സംബന്ധിച്ച് തമ്പ് ഫിലിം സൊസൈറ്റിയുടെയും തപസ്യ കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സി ജോർജ്.

സെന്‍സര്‍ ബോര്‍ഡ് പരിശോധിച്ച് അംഗീകരിച്ച സിനിമയെ വീണ്ടും നിരോധിക്കുന്ന വിരോധാഭാസ ചിന്ത കേരളത്തിലെ ഇടതുപക്ഷത്തിന് മാത്രമേ ഉണ്ടാകൂ എന്ന് ഡോ.ജെ. പ്രമീളാദേവി അഭിപ്രായപ്പെട്ടു. ‘കേരള സ്‌റ്റോറി’ ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു പ്രമീള ദേവി. വനിതകളുടെ ഏത് വിധത്തിലുള്ള അവകാശധ്വംസനങ്ങളും ഇതേപോലെ ചര്‍ച്ചാ വിഷയമാക്കണമെന്നും അവര്‍ പറയുകയുണ്ടായി. നിരവധി കാലങ്ങളായി പ്രണയക്കെണി ഒരു ഭയമായി തുടരുന്നു. അത് ആവിഷ്‌കരിക്കാനാവില്ലെന്നവര്‍ ലക്ഷ്യമിടുന്നത് എന്തെന്ന് തിരിച്ചറിയണം. തപസ്യ സംസ്ഥാന സെക്രട്ടറി ഗോപാലകൃഷ്ണന്‍ പി.ജി. അദ്ധ്യക്ഷത വഹിച്ചു.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago