ഇന്ത്യയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റിൽ കളിക്കാൻ ക്ഷണം. ഇന്ത്യക്ക് ക്ഷണം ലഭിച്ച വിവരം അഖിലേന്ത്യാ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ് സ്ഥിരീകരിച്ചു. ജൂൺ 11നാണ് കോപ്പ അമേരിക്ക ആരംഭിക്കുന്നത്.
ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മത്സരിക്കേണ്ട ആസ്ട്രേലിയയും ഖത്തറും പിന്മാറിയതോടെയാണ് അധികൃതർ ഇന്ത്യയെ ക്ഷണിച്ചത്. കഴിഞ്ഞ വർഷം നടക്കാനിരുന്ന ടൂർണമെൻ്റ് കൊവിഡിനെ തുടർന്ന് ഈ വർഷത്തിലേക്ക് മാറ്റിവച്ചിരുന്നു. ഇതിലേക്കാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചത്. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിന്ന് ജൂൺ മാസത്തിലേക്ക് മാറ്റിയതിൻ്റെ പശ്ചാത്തലത്തിൽ ഈ ക്ഷണത്തിന് ഇന്ത്യ മറുപടി നൽകിയിട്ടില്ല.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…