trending

ഓസ്കർ തിളക്കത്തിൽ ഓപ്പൺഹൈമർ, ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ; കിലിയൻ മർഫി മികച്ച നടൻ

സിനിമാ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന 96-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഓപ്പൺ ഹെയ്മറിലൂടെ വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കരിയറിലെ ആദ്യ ഓസ്കർ അവാർഡ് ആണ് നോളൻ സ്വന്തമാക്കിയത്. ചിത്രത്തിലെ പ്രകടനത്തിന് കിലിയൻ മർഫി മികച്ച നടനായും റോബർട്ട് ഡൗണി ജൂനിയർ മികച്ച നഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ മികച്ച ചിത്രം, ഛായാഗ്രഹണം, ഒറിജിനൽ സ്കോർ, മികച്ച എഡിറ്റിങ്, എന്നീ വിഭാഗങ്ങളിലും ഓപ്പൺ ഹെയ്മർ പുരസ്കാരം നേടി. പുവർ തിങ്സിലൂടെ എമ്മ സ്റ്റോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ഡിവൈൻ ജോയ് റാൻഡോൾഫ് ആണ് മികച്ച സഹനടി.ദ് ഹോൾഡ് ഓവേഴ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ജാപ്പനീസ് ചിത്രമായ ദ് ബോയ് ആൻഡ് ദ് ഹെറോൺ ആണ് മികച്ച അനിമേഷൻ ചിത്രം.

മികച്ച അവലംബിത തിരക്കഥ: കോർഡ് ജെഫേർസൺ (ചിത്രം: അമേരിക്കൻ ഫിക്‌ഷൻ), യഥാർഥ തിരക്കഥ: ജസ്റ്റിൻ ട്രയറ്റ്–ആർതർ ഹരാരി (ചിത്രം: അനാറ്റമി ഓഫ് എ ഫാൾ). മികച്ച അനിമേറ്റഡ് ഷോർട് ഫിലിം: വാർ ഈസ് ഓവർ.പ്രൊഡക്‌ഷൻ ഡിസൈനും മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങിനുമുള്ള പുരസ്കാരം പുവർ തിങ്സിന്. മികച്ച വിദേശ ഭാഷ ചിത്രം ദ് സോൺ ഓഫ് ഇന്ററസ്റ്റ് (യുകെ).

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

13 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

46 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago