kerala

ബബിതയേ സംസ്കരിച്ചപ്പോൾ അന്ധവിശ്വാസം, മനുഷ്യ ബലി നടന്നപ്പോൾ മിണ്ടാട്ടം മുട്ടി സാംസ്കാരിക നായകൾ

കാസർകോട് ക്ഷേത്ര കുളത്തിൽ സസ്യാഹാരം മാത്രം കഴിഞ്ഞ് ചത്ത് പോയ മുതലയേ ആചാര പൂർവ്വം സംസ്കരിച്ചപ്പോൾ പലരും പരിഹസിച്ചു. അന്ധവിശ്വാസം എന്ന് സാംസ്കാരിക നായകൾ എഴുതി. ഇപോൾ നരബലി നടന്നപ്പോൾ അതും കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നും പ്രതികൾ വന്നപ്പോൾ മിണ്ടാട്ടം മുട്ടി.ആർക്കും ഉപദ്രവമില്ലാത്ത ഒരു സാധു ജീവി മരണപ്പെട്ടപ്പോൾ, അതിനെ ഒന്ന് സസൃഭുക്കായി പ്രസൻ്റ് ചെയ്തതിന് ഇത്രമേൽ വിവാദമുണ്ടാക്കിയവർ, പത്തനംതിട്ടയിൽ നരബലി നടത്തിയ പ്രാകൃതനായ പ്രബുദ്ധ മലയാളിയെ കുറിച്ചും, ആ മനോനിലയെ കുറിച്ച് കൂടി ചർച്ച ചെയ്യണമെന്നു അഞ്ചു പാർവതിയുടെ ശ്രദ്ധേയമായ ഫേസ് ബുക്ക് പോസ്റ്റ്.

ഇന്നലെ ഇവിടുത്തെ പുരോഗമന – ബുദ്ധിജീവികൾ അപ്പാടെ ചർച്ച ചെയ്തത് ബബിയ എന്ന ക്ഷേത്രക്കുളത്തിലെ മുതലയെ ആദരപൂർവ്വം സംസ്കരിച്ചതും അതിനെ സസ്യാഹാരിയാക്കിയതും ഒക്കെയായിരുന്നു എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ് അഞ്ചു പാർവതി ഫേസ് ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത് തന്നെ.

പുറമേയ്ക്ക് പുരോഗമനം; നവോത്ഥാനം. അകമേയ്ക്ക് ശിലായുഗ പ്രാകൃത ചിന്ത.! രണ്ട് സ്ത്രീകളെ നരബലി നടത്തിയ നരാധമൻ്റെ രാഷ്ട്രീയ ആഭിമുഖ്യം കൂടി ചർച്ചയാവട്ടെ. ബബിയ എന്ന മുതല സസ്യാഹാരിയോ മാംസാഹാരിയോ എന്നതിനേക്കാൾ പ്രസക്തി അന്ധവിശ്വാസങ്ങൾക്കെതിരെ 24×7 പടപൊരുതുന്ന പ്രബുദ്ധ കേരളത്തിൽ നരബലി നടന്നത് എങ്ങനെ എന്തിന് ആർക്കുവേണ്ടി എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് – അഞ്ചു പാർവതി പറഞ്ഞിരിക്കുന്നു.

അഞ്ചു പാർവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നലെ ഇവിടുത്തെ പുരോഗമന – ബുദ്ധിജീവികൾ അപ്പാടെ ചർച്ച ചെയ്തത് ബബിയ എന്ന ക്ഷേത്രക്കുളത്തിലെ മുതലയെ ആദരപൂർവ്വം സംസ്കരിച്ചതും അതിനെ സസ്യാഹാരിയാക്കിയതും ഒക്കെയായിരുന്നു. മാംസഭുക്കായ മുതലയെ സസ്യഭുക്കാക്കി പ്രസൻ്റ് ചെയ്തത് കൊണ്ട് ഇവിടെ ആകാശമൊന്നും ഇടിഞ്ഞു വീണില്ല. കുറച്ചധികം ആവേശഹിന്ദുക്കൾ പടച്ചുവിട്ട ” ലോകത്തിലെ ഏക സസ്യാഹാരിയായ മുതല എന്ന അവകാശവാദത്തെ മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ കുറച്ചുപ്പേർ അത് വിശ്വസിച്ച് വമ്പൻ ഹൈപ്പ് കൊടുത്തു എന്നത് നേര്. പക്ഷേ അത് കൊണ്ട് എത്ര പേർക്ക് ഉപദ്രവം വന്നു. ?

തൂണിലും തുരുമ്പിലും കല്ലിലും മണ്ണിലും ഈശ്വരനെ ദർശിക്കുന്ന വിശ്വാസ സമൂഹത്തിന് പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഈശ്വരതുല്യമാണ്. മഴയും കാറ്റും പർവ്വതവും കാവും സർപ്പവും ഒക്കെ വിശ്വാസത്തിൻ്റെ ഭാഗമായി ആരാധിച്ചുപ്പോരുന്ന ഒരു സനാതനധർമ്മിക്ക് ക്ഷേത്രക്കുളത്തിലെ മുതലയും ആരാധനാമൂർത്തിയാണ്. അതിനാൽ തന്നെ അത് മരിച്ചപ്പോൾ അർഹമായ പരിഗണന കൊടുത്ത് ആദരപൂർവ്വം സംസ്കരിച്ചു. ഈ പ്രകൃതിയിലെ എല്ലാ ജീവനുകളും ഭഗവാന്റെ സൃഷ്ടികളാണെന്നു വിശ്വസിക്കുന്നവർക്ക് ആ മുതലായും ദൈവത്തിന്റെ സൃഷ്ടി തന്നെയാണ്. 97 ൽ നേർച്ചക്കോഴികളെ നല്കുന്നത് നിറുത്തിയതോടെ മുതല മാംസാഹാരം നിറുത്തി സസ്യഭുക്കായി എന്ന വാദഗതി അമ്പേ തള്ളിക്കൊണ്ടു തന്നെ ഒരു കാര്യം പറയട്ടെ – ബബിയ എന്ന മുതല ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ല.

ക്ഷേത്രത്തിനകത്ത് യഥേഷ്ടം കയറി വരുന്ന ബബിയ ഭക്തരെയോ പൂജാരിമാരെയോ വിശപ്പ് കൊണ്ട് ആക്രമിച്ചിട്ടില്ല. ക്ഷേത്ര പൂജാരി നല്കുന്ന നിവേദ്യം കഴിക്കുന്നതിനൊപ്പം കുളത്തിലെ മൽസ്യങ്ങളെയും അത് ഭക്ഷിക്കുന്നുണ്ടാവും.! ആർക്കും ഉപദ്രവമില്ലാത്ത ഒരു സാധു ജീവി മരണപ്പെട്ടപ്പോൾ, അതിനെ ഒന്ന് സസൃഭുക്കായി പ്രസൻ്റ് ചെയ്തതിന് ഇത്രമേൽ വിവാദമുണ്ടാക്കിയവർക്ക് പത്തനംതിട്ടയിൽ നരബലി നടത്തിയ പ്രാകൃതനായ പ്രബുദ്ധ മലയാളിയെ കുറിച്ച് , ആ മനോനിലയെ കുറിച്ച് ചർച്ച ചെയ്യട്ടെ!

പുറമേയ്ക്ക് പുരോഗമനം; നവോത്ഥാനം! അകമേയ്ക്ക് ശിലായുഗ പ്രാകൃത ചിന്ത.! രണ്ട് സ്ത്രീകളെ നരബലി നടത്തിയ നരാധമൻ്റെ രാഷ്ട്രീയ ആഭിമുഖ്യം കൂടി ചർച്ചയാവട്ടെ! ബബിയ എന്ന മുതല സസ്യാഹാരിയോ മാംസാഹാരിയോ എന്നതിനേക്കാൾ പ്രസക്തി അന്ധവിശ്വാസങ്ങൾക്കെതിരെ 24×7 പടപൊരുതുന്ന പ്രബുദ്ധ കേരളത്തിൽ നരബലി നടന്നത് എങ്ങനെ എന്തിന് ആർക്കുവേണ്ടി എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago