topnews

വൻകിട സ്വകാര്യ ആശുപത്രികളുടെ പള്ളക്കടിച്ചു, വെൽനെസ് സെന്റർ ഉടമയെ വ്യാജ ഡോക്ടർ എന്ന ചാപ്പയടിച്ച് അറസ്റ് ചെയ്തു.

തൃശ്ശൂർ. വൻകിട സ്വകാര്യ ആശുപത്രികൾക്ക് തലവേദനയായി പള്ളക്കടിക്കാൻ തുടങ്ങിയ വെൽനെസ് സെന്റർ ഉടമയെ വ്യാജ ഡോക്ടർ എന്ന ചാപ്പയടിച്ച് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് പോലീസ് അറസ്റ് ചെയ്തു. ഇലക്ട്രോ ഹോമിയോപതിക് മെഡിസിൻ ഡിപ്ലോമ നേടിയ ശേഷം വെൽനെസ് സെന്റർ നടത്തിവന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. കപ്പിങ് തെറാപ്പിയാണ് ഇയർ നടത്തി വന്നിരുന്നത്.

സന്ധിവേദനയ്ക്ക് ഇലക്ട്രോ ഹോമിയോപതിക് ട്രീറ്റ്മെന്റ് ആണ് ഇയാൾ നടത്തി വന്നത്. സന്ധി വേദനയുമായി എത്തുന്നവർക്ക് ചെറിയ ഓ പി ട്രീട്മെന്റിലൂടെ ഇയാൾ അസുഖം ഭേദമാക്കിവരുന്നത് വെൽനെസ് സെന്ററിലേക്ക് നിരവധി രോഗികളെ ആകർഷിച്ചു വന്നിരുന്നു. ഇവിടേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് പോലും രോഗികൾ ചികിത്സയ്ക്ക് വന്നിരുന്നു. തൃശ്ശൂരിലെ ചില പ്രമുഖ സ്വകാര്യ ആശുപത്രികൾക്ക് വെൽനെസ് സെന്ററിൽ ചെറിയ ചിലവിൽ രോഗികൾ രോഗം ഭേദമായി പികുന്നത് അവരുടെ കഞ്ഞി കുടി മുട്ടിക്കുമെന്ന അവസ്ഥയിലേക്കും എത്തി.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന് പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിഎന്നാണ് റിപ്പോർട്ട്. രോഗികൾക്ക് നൽകിയിരുന്ന മരുന്നുകളും കണ്ടെടുത്തു. തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വന്ന സ്ഥാപനമാണിത്. മരുന്നുകൾ ഇതിന്റെ ഉടമ വീട്ടിൽ തന്നെ നിർമ്മിക്കുകയായിരുന്നു. വെൽനെസ് സെന്റർ ഉടമക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. സംസ്ഥാനത്ത് ഒരു ഡോക്ടർക്ക് പ്രവർത്തിക്കാൻ കേരള സ്റ്റേറ്റ് അലോപ്പതിക്ക് മെഡിക്കൽ കൗൺസിൽ, ആയുഷ് മെഡിക്കൽ കൗൺസിൽ, അല്ലെങ്കിൽ ഹോമിയോപ്പതിക് മെഡിക്കൽ കൗൺസിലിന്റെയോ രജിസ്ട്രേഷൻ ആവശ്യമാണ്. എന്നാൽ ഇതൊന്നും അഷ്റഫിന് ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇന്നലെയാണ് സ്ഥാപനത്തിൽ പരിശോധന നടത്തിയത്. രേഖകൾ ഇല്ലെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോ ഹോമിയോപതിക് മെഡിസിൻ ഡിപ്ലോമ ഇയാൾ രേഖയായി കാട്ടിയിരുന്നു. കപ്പിങ് തെറാപ്പിയാണ് ഈ സ്ഥാപനത്തിൽ ചെയ്ത് വന്നിരുന്നത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

30 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

54 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago