ദില്ലി: രാജ്യത്ത് വീണ്ടും ഓക്സിജന്‍ കിട്ടാതെ മരണം. ഹരിയാനയിലാണ് പ്രാണവായു കിട്ടാതെ നാല് ജീവനുകള്‍ പൊലിഞ്ഞത്. ഹരിയാനയിലെ വിരാട് ആശുപത്രിയിലാണ് സംഭവം. ഇതോടെ രാജ്യത്ത് ഓക്സിജന്‍ കിട്ടാതെ മരിച്ചവരുടെ എണ്ണം 55 ആയിരിക്കുകയാണ്. ദില്ലിയിലാണ് ഏറ്റവും കൂടുതല്‍ പേര് വാക്സിന് ലഭിക്കാതെ മരണത്തിന് കീഴടങ്ങിയത്. കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് ഉത്തരേന്ത്യയില്‍ നിന്നും പുറത്ത് വരുന്നത്. ദിനംപ്രതി കൂടുതല്‍ പേര് ഓക്സിജന്‍ ലഭിക്കാതെ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്.
അതേസമയം ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരം തേടി കേന്ദ്രസര്‍ക്കാര്‍. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തു 551 ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജില്ലാ ആശുപത്രികളില്‍ പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചാകും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക. അതേ സമയം സിംഗപ്പൂരില്‍ നിന്നും ദ്രവീകൃത ഓക്സിജന്‍ സൂക്ഷിക്കാനുള്ള 4 ക്രയോജനിക് കണ്ടെയ്നറുകള്‍ എത്തിച്ചു.ദില്ലിയില്‍ തുടര്‍ച്ചയായ ആറാം ദിവസവും ഓക്സിജന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു. ദില്ലി ഗംഗാ രാം ആശുപത്രിയില്‍ സ്ഥിതി ഗുരുതമായതിനെ തുടര്‍ന്ന് പുലര്‍ച്ചയോടെ 5 ടണ്‍ ഓക്സിജന്‍ എത്തിച്ചു. എന്നാല്‍ സരോജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ക്ഷാമം ഇപ്പോഴും തുടരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…