topnews

കേരളത്തിൽ തൂക്ക് നിയമ സഭ പി സി ജോർജ് ആഭ്യന്തിരം, ധനകാര്യം വേണ്ടാ

കേരളത്തിൽ അടുത്തത് തൂക്ക് നിയമ സഭ ആയിരിക്കും എന്ന് ഉറപ്പിച്ച് പി സി ജോർജ്. തൂക്ക് നിയമ സഭ വന്നാൽ മന്ത്രി സഭ ഉണ്ടാക്കാൻ ഏത് മുന്നണിക്കൊപ്പം ചേരും എന്ന് ഇപ്പോൾ പറയാൻ ആവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പി സി ജോർജിന്റെ പിന്തുണയോടെ ഒരു സർക്കാരാണ്‌ വരിക എങ്കിൽ ആഭ്യന്തരമാണ് തനിക്ക് വേണ്ടി വരിക. ആഭ്യന്തിരം ധനകാര്യം എന്നിവയാണ്‌ ഏറ്റവും പ്രധാന വകുപ്പുകൾ. ധനകാര്യം കൂട്ടി കിഴിക്കലുകളെയ്യേയും മറ്റും സങ്കീർണ്ണമായി തല പുകയേണ്ട പണിയാണ്‌. മാത്രമല്ല കൂമ്മ ബുദ്ധിയും ധനകാര്യ ശാസ്ത്ര മികവും എല്ലാം ആവശ്യമാണ്‌, എന്നാൽ പോലീസിനെ ഭരിക്കാൻ ഇതൊന്നും വേണ്ട. ഇപ്പോഴത്തേ പി സി ജോർജിന്റെ രീതിയും ശൈലിയും നാക്കും തന്നെ ധാരാളം എന്ന് അണികൾ ചൂണ്ടിക്കാട്ടുന്നു. പൂഞ്ഞാറിൽ പി സി ജോർജിനു വോട്ട് ചെയ്തവർ പറയുന്നത് ആശാൻ ആഭ്യന്തിര മന്ത്രിയായി പോലീസിനെ ഭരിക്കണം എന്നാണ്‌. പോലീസിന്റെ സകല തെമ്മാടിത്തരവും അവസാനിപ്പിച്ച് നീതിയും ന്യായവും കൈക്കൂലിയും ഇല്ലാത്ത ഒരു യഥാർഥ കുറ്റാന്വേഷണ ഏജൻസി ആക്കും എന്നും പറയുന്നു. തെളിയാത്ത എല്ലാ കേസുകളും തെളിയിപ്പിക്കാൻ പി സി ജോർജ് എന്ന ആഭ്യന്തിര മന്ത്രിക്ക് സാധിക്കും എന്നും പൂഞ്ഞാറുകാർ പറയുന്നു.

വോട്ടിങ്ങിൽ ചില അടിയൊഴുക്കുകൾ നടന്നതായി പി സി ജോർജ് പറഞ്ഞു. പൂഞ്ഞാറിൽ ഈരാറ്റുപേട്ട ഇത്തവണ ചതിച്ചെന്ന് പിസി ജോര്‍ജ്ജ് . ഈരാറ്റുപേട്ടയിൽ പിന്നിൽ പോകും. മറ്റെല്ലായിടങ്ങളിലും മുൻതൂക്കം ഉണ്ടാകും. ഭൂരിപക്ഷം എത്രയാകുമെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. വോട്ട് ചെയ്യാൻ തയ്യാറായവരെ ഈരാറ്റുപേട്ടയിൽ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തി. ഇതിന് സിപിഎം പിന്തുണ ഉണ്ടായിരുന്നു.

ബിജെപി വോട്ട് മണ്ഡലത്തിൽ അനുകൂലമായിരുന്നു എന്നും പോളിങിന് ശേഷം പിസി ജോര്‍ജ്ജ് പ്രതികരിച്ചു. മാന്യൻമാരെ ബിജെപി തെരഞ്ഞെടുപ്പിൽ പിന്തുണച്ചാൽ അതെങ്ങനെ വോട്ട് കച്ചവടം ആകും? ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറിൽ വാങ്ങിക്കൊടുത്തിട്ടില്ല, പിന്തുണക്കണമെന്ന് മാന്യമായി അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും പിസി ജോര്‍ജ്ജ്

സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭയേ അധികാരത്തിലെത്തു. യുഡിഎഫിന്‍റെ പിന്തുണ തേടി അങ്ങോട്ട് പോയിട്ടില്ല. തൂക്ക് മന്ത്രിസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് ആലോചിച്ചിട്ടില്ല. ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളുടെ പതിവില്ലാത്ത രീതിയിൽ കൂടുതൽ പിന്തുണ പൂഞ്ഞാറിൽ ഉണ്ടായിട്ടുണ്ട്. പാലായിൽ ജോസ് കെ മാണി വരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും തെരഞ്ഞെടുപ്പിൽ ജനപക്ഷം പിന്തുണച്ചത് മാണി സി കാപ്പനെ ആണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയത്തും ആർക്കും വഴങ്ങി കൊടുത്ത് വോട്ട് പിടിച്ച ശീലം പി സി ജോർജിനില്ലായിരുന്നു. പി സി ജോർജിനെ ചില സ്ഥലത്ത് കൂവി എതിരേറ്റപ്പോൾ 10 പേർ കൂവിയാൽ 100 പേർ തിരിച്ച് കൂവാൻ ഉള്ളപ്പോൾ ഞാൻ എന്തിനു ഭയക്കണം എന്നായിരുന്നു. ആരാണ് പൂഞ്ഞാറിൽ എതിർക്കുന്നത്. അവരുടെ ലക്ഷ്യമെന്താണ്? എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരം പി സി നല്കിയിരുന്നു..അതിങ്ങനെ..ഭീകര പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനയാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനത്തെയും മോശമായി ചിത്രീകരിക്കുന്നത് ഇവരുടെ പ്രവർത്തന ശൈലിയാണ്. 20 ശതമാനത്തിൽ താഴെ മാത്രമുള്ള വിഭാഗമാണ് അത്. അവർക്കെതിരെ പ്രതികരിക്കുന്നവരുടെ വായ അടപ്പിക്കുകയാണ് ലക്ഷ്യം.

ഒരു മുന്നണിയിലും ചേരാതിരുന്നതാണ് എന്റെ ഐശ്വര്യം. മുന്നണികളുടെ പിൻബലമില്ലാതെ പ്രതിരോധിക്കാൻ അറിയാം. യുഡിഎഫും എൽഡിഎഫും വർഗീയ വോട്ടുകളുടെ പിന്നാലെയാണ്. എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകനെ കൊല ചെയ്തവരെ അറസ്റ്റു ചെയ്യാൻ പിണറായി സർക്കാരിനു സാധിക്കാഞ്ഞിട്ടല്ല. ചില വിഭാഗത്തിൽനിന്നുള്ള വോട്ടുകൾ ഉറപ്പാക്കാൻ അവരെ സംരക്ഷിക്കുകയാണ് എന്നും പി സി പറഞ്ഞു

Karma News Network

Recent Posts

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 21 യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…

36 mins ago

രാഹുൽ ചതിച്ചു, ഉദ്ധവ് താക്കറേ ബി.ജെ.പിയിലേക്ക്?

രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…

1 hour ago

പിതാവ് തീകൊളുത്തിയ മകനും വീട്ടമ്മയും മരിച്ചു, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…

1 hour ago

വടകര കൈവിടില്ല, ജയം ഉറപ്പ്, ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ല- ശൈലജ ടീച്ചർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…

2 hours ago

പ്രവേശനോത്സവത്തിൽ കുട്ടികളെ വരവേറ്റത് കുട്ടി റോബോട്ട്, കൗതുകമായി റൂബി

പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…

2 hours ago

പ്രിയപ്പെട്ട സുചി ഹാപ്പി ബര്‍ത്ത് ഡേ, ഭാര്യയെ ചേർത്ത് നിർത്തി ജന്മദിനാശംസ നേർന്ന് മോഹൻലാൽ

ലാലേട്ടൻ മലയാള സിനിമ പ്രേമികൾക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നിൽക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലൻ നരേന്ദ്രനിലൂടെയാണ്.…

2 hours ago