topnews

ആകാശും കൂട്ടരുമല്ല പാര്‍ട്ടിയുടെ മുഖം ; വിശദീകരണയോഗത്തില്‍ ആകാശ് തില്ലങ്കേരിയെ തള്ളി പി.ജയരാജന്‍

തില്ലങ്കേരി : ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാര്‍ട്ടിയെന്ന് പി.ജയരാജന്‍. രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ടെന്നും, ഷുഹൈബ് വധക്കേസില്‍ ഉള്‍പ്പെട്ടപ്പോള്‍ ആകാശിനെ പുറത്താക്കിയെന്നും പി.ജയരാജന്‍ പ്രതികരിച്ചു. തില്ലങ്കേരിയില്‍ സിപിഎമ്മിന്റെ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു പി.ജയരാജന്‍. ക്വട്ടേഷന്‍ സംഘത്തിന്റെ ഒരു സേവനവും ഈ പാര്‍ട്ടിക്ക് വേണ്ടെന്നും പി.ജയരാജന്‍ പറഞ്ഞു.

ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങള്‍ പലവഴി തേടി പോയില്ലെന്ന് പി.ജയരാജന്‍. ആകാശിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് വായിച്ചാണ് മറുപടി. പാര്‍ട്ടി സംരക്ഷിച്ചില്ല എന്ന ആകാശിന്റെ വാദത്തിനാണ് മറുപടി. പലവഴിക്ക് സഞ്ചരിക്കുന്നവരുമായി രാജിയില്ല. ക്വട്ടേഷന്‍ സംഘത്തെ ഒറ്റപ്പെടുത്തിയ പാര്‍ട്ടിയാണ് ഇതെന്ന് പി.ജയരാജന്‍ പ്രതികരിച്ചു. അതേസമയം ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുള്ളത്. തില്ലങ്കേരിയില്‍ ആകാശ് തില്ലങ്കേരിക്കെതിരേ ഇന്ന് വൈകീട്ട് പാര്‍ട്ടി വിശദീകരണം നടത്തിയതിന് തൊട്ടുമുന്‍പാണ് സര്‍ക്കാരിന്റെ ഈ നീക്കം.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

17 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

24 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

38 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

53 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago