topnews

ആകാശ് തില്ലങ്കേരിക്കെതിരായ പൊതുയോഗത്തില്‍ പി.ജയരാജനും

തിരുവനന്തപുരം : തില്ലങ്കേരിയിലെ ജയരാജൻ അനുകൂലികൾക്കെതിരെ നടത്തുന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിൽ പി. ജയരാജനും പങ്കെടുക്കും. മുള്ളിനെ മുള്ളുകൊണ്ട് എടുക്കാനുള്ള സിപിഎം ശ്രമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ആകാശിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ വന്നതിന് പിന്നാലെയാണ് പി.ജയരാജനെ പങ്കെടുപ്പിച്ചുള്ള രാഷ്ട്രീയ മറുപടിക്ക് സി.പി.എം നേതൃത്വം ഒരുങ്ങുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ആകാശ് തില്ലങ്കേരിയെ പിടികൂടാതെ പൊലീസ് ഒത്തുകളിച്ചുവെന്നാണ് കോൺഗ്രസ് ആരോപണം.

ആകാശ് എത്ര പ്രകോപനമുണ്ടാക്കിയാലും പ്രതികരിക്കേണ്ടെന്നാണ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പാർട്ടി നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഉരുണ്ടു കളിക്കുകയാണ് സിപിഎം. ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ നൽകിയ വിശദീകരണം. സിപിഎമ്മിന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും ഷുഹൈബ് വധത്തിൽ മാപ്പുസാക്ഷി ആകാനുള്ള ശ്രമമാണ് ആകാശ് നടത്തുന്നതെന്നും എം.വി ജയരാജൻ പറഞ്ഞു.

ആകാശ് ക്യാമ്പ് ആരാധിക്കുന്ന പി ജയരാജനെ തന്നെ തില്ലങ്കേരിയിൽ എത്തിച്ച് ഈ ടീമിനെ പാർട്ടി വീണ്ടും തള്ളി പറയും. ഡി.വൈ.എഫ്.ഐ വനിത നേതാവിനെ അപമാനിച്ച കേസിൽ ആകാശിന്റെ ടവർ ലൊക്കേഷൻ പോലും കണ്ടെത്താനാവുന്നില്ലെന്ന് പൊലീസ് പറഞ്ഞത് നേരത്തെ ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്നാണ് കോൺഗ്രസ് ആരോപണം. പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശങ്ങൾ ആകാശ് ഒഴിവാക്കിയെങ്കിലും ആകാശിന്റെ വെളിപ്പെടുത്തലിൽ ശുഹൈബ് വധ കേസിലെ ഗൂഡാലോചന ആവർത്തിച്ച് ചോദിക്കുകയാണ് കോൺഗ്രസ്.

Karma News Network

Recent Posts

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

3 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

24 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

31 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

46 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

1 hour ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago