kerala

ഇപിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ മുന്നിലേക്ക്

തിരുവനന്തപുരം. ഇപിക്കെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണം സിപിഎം കേന്ദ്രനേതൃത്വത്തിന്റെ മുന്നിലേക്ക്. തിങ്കളും ചൊവ്വയും ചേരുന്ന പിബി പ്രശ്നം പരിശോധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച യോഗമായതിനാല്‍ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കേന്ദ്രകമ്മിറ്റി അംഗത്തിനെതിരേ സംസ്ഥാന കമ്മിറ്റിയംഗം ഉന്നയിച്ച ഗുരുതരമായ പരാതി പിബിക്ക് പരിശോധിക്കാതിരിക്കാന്‍ ആവില്ല.

ജനുവരിയില്‍ ചേരാനിടയുള്ള സിസിയിലും പ്രശ്നം ചര്‍ച്ചയ്ക്കുവരും. അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുകയാണ് ഇനി പാര്‍ട്ടിക്കുമുന്നിലുള്ള വഴി. ഇപി ജയരാജന്‍ സിസി അംഗമായതിനാല്‍ കേന്ദ്രനേതാക്കളുമായി കൂടിയാലോചിച്ചാവും തുടര്‍നടപടി. പരാതി ഉയര്‍ന്ന പാര്‍ട്ടിതലത്തിലുള്ള അന്വേഷണം നടന്നാല്‍, ആരോപിക്കപ്പെട്ട അംഗത്തിന്റെ ഘടകം അച്ചടക്കനടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ സംഘടനാരീതി.

അതുകൊണ്ട് ഇപി കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ സിസിക്കാണ് അച്ചടക്കനടപടിക്കുള്ള അധികാരം. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്തശേഷമേ, ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സിസിക്ക് നടപടിയെടുക്കാനാവൂ.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

8 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

19 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

37 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

41 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago