മറുനാടൻ മലയാളി ഷാജൻ സ്കറിയ ക്ക് മാത്രം എന്തുകൊണ്ട് ഈ അവസ്ഥ വന്നു എന്ന് ഷാജന്റെ ജാമ്യ അപേക്ഷ തള്ളിയതുമായി ബന്ധപ്പെട്ട് ഇപ്പോൾ പി വി അൻവർ പ്രതികരിക്കുകയാണ്. മാത്രമല്ല ഷാജൻ സ്കറിയയെ അനുകൂലിച്ച മുൻ ജസ്റ്റീസ് കമാൽ പാഷയേ പി വി അൻവർ നിശിതമായി വിമർശിക്കുന്നു. അയാളുടെ മഞ്ഞപത്രത്തിൽ തല കാണിച്ച നിരവധി ആളുകളുണ്ട് എന്നും അവർക്കെല്ലാം ഉള്ള തിരിച്ചടിയാണ് ഈ വിധി എന്നും പി വി അൻവർ പറഞ്ഞു. മുമ്പ് കമാൽ പാഷയെ പാഷാണം എന്നും കൃമി എന്നും വിളിച്ച് അൻ വർ ആക്ഷേപിച്ചിരുന്നു. ഷാജൻ സ്കറിയയുടെ ജാമ്യം തള്ളിയിട്ടും വിരോധ പോസ്റ്റുകൾ തുടരുകയാണ്
പോസ്റ്റിന്റെ പൂർണ്ണരൂപം
ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിയിട്ടുണ്ട്.ഷാജനെ പിന്തുണച്ച് അയാളുടെ മഞ്ഞപത്രത്തിൽ തല കാണിച്ച നിരവധി ആളുകളുണ്ട്.അവർക്കെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇന്നത്തെ ഈ കോടതി വിധി.മുൻ ജഡ്ജി കാമാലിനോടൊക്കെ ചിലത് പറയാനുണ്ട്.
എന്ത് കൊണ്ട് ഷാജൻ സ്കറിയയ്ക്ക് മാത്രം ഇന്ന് ഈ അവസ്ഥയുണ്ടായി?
യാതൊരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളും,വർഗ്ഗീയ വിദ്വേഷങ്ങളും,വ്യാജവാർത്തയും സമൂഹത്തിൽ പ്രചരിപ്പിക്കുക!ഈ പ്രവർത്തനത്തെയാണോ നിങ്ങൾ മാധ്യമപ്രവർത്തനം എന്ന് വിശേഷിപ്പിക്കുന്നത്?ഇതാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ബഹു:ഹൈക്കോടതിയുടെ പരിഗണനയിലിരുന്ന ഒരു വിഷയത്തെ സംബന്ധിച്ചാണ് താങ്കളൊക്കെ വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത്.മറുനാടൻ സമൂഹത്തിൽ എന്താണ് ചെയ്യുന്നതെന്നും അത് എങ്ങനെയൊക്കെ സമൂഹത്തെ ബാധിച്ചിട്ടുണ്ടെന്നും ബഹു:ഹൈക്കോടതിക്ക് വ്യക്തമായ ധാരണയുണ്ട്.നിങ്ങൾ കാണാത്തത് കോടതി കണ്ടെട്ടിയിട്ടുണ്ട്.”മറുനാടൻ ഷാജൻ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്ന്” പോലും ഒരുവേള കോടതി നിരീക്ഷിച്ചിട്ടുണ്ട്.
റിട്ടയർ ചെയ്ത നിരവധി ജുഡീഷ്യൽ ഓഫീസർമാർ ഈ നാട്ടിലുണ്ട്.അവരെയെല്ലാം ഈ നാട് അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.എന്നാൽ താങ്കൾക്ക് സമൂഹം ആ വില തരുന്നില്ല.അതിന്റെ ഉത്തരവാദി താങ്കൾ തന്നെയാണ്.ആവശ്യമില്ലാത്ത ഇടങ്ങളിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറഞ്ഞ് താങ്കളുടെ നിലവാരം ഇങ്ങനെയാക്കിയത് താങ്കൾ തന്നെയാണ്.”കളമശേരി കിട്ടിയാൽ മത്സരിക്കാമായിരുന്നു” എന്ന പ്രസ്താവന തന്നെ ഒന്ന് പരിശോധിക്കുക.എന്നിട്ട് കിട്ടിയോ?ഷാജൻ സ്കറിയയ്ക്കൊപ്പം,വ്യക്തിപരമായി മിസ്റ്റർ കമാൽ പാഷയ്ക്കും,മറ്റ് മറുനാടൻ താങ്ങികൾക്കും കൂടിയുള്ള അടി തന്നെയാണ് ഇന്നത്തെ കോടതി വിധി.
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…
മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി ശൈലി തിരുത്തണം, പെൻഷൻ കൃത്യമായി നൽകാത്തതിൽ മറുപടി നൽകാനായില്ല,…
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മൻകിബാദ് പരിപാടിയാണ് ഇന്ന്.…
നടി മീര നന്ദന്റെ വിവാഹ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഭർത്താവിനെ കളിയാക്കിക്കൊണ്ടുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. ഇതിനെതിരെ…
കെ.കെ രമയുടെ മൊഴിയെടുത്ത എഎസ്ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കെ.കെ.രമയുടെ മൊഴിയെടുത്തത്. കൊളവല്ലൂർ…