kerala

സ്വന്തം മണ്ഡലത്തില്‍ പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ, ഏതൊരു പാർട്ടിക്കും ആവശ്യം മികച്ച നേതാവാണ്, കോൺ‌​ഗ്രസിന് ഇല്ലാത്തതും അതുതന്നെ

തിരുവനന്തപുരം: കെ.മുരളീധരന്റെ വര്‍ക് അറ്റ് ഹോം പരാമര്‍ശത്തിനേതിരേ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍. അനിയനായിരുന്നെങ്കില്‍ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കോൺ‌​ഗ്രസ് തന്നെ പൂർണമായും അവ​ഗണിച്ചുവെന്ന് പദ്മജ തുറന്നടിച്ചു. അപമാനം സഹിച്ചാണ് അവിടെ തുടർന്നതെന്നും അവർ പറഞ്ഞു. ഏത് പാർ‌ട്ടിക്കും ശക്തനായൊരു നേതാവ് വേണം. കോൺ​ഗ്രസ് പാർ‌ട്ടിക്ക് ഇല്ലാത്തതും അതുതന്നെയാണ്. നേതാക്കൾക്ക് സമയമില്ലെന്നാണ് പറയുന്നത്. സോണിയ ആരെയും കാണുന്നില്ല. ​രാഹുലിനും സമയമില്ല. പിന്നെ നേതാക്കൾ ഇല്ല.

തൃശൂരിൽ നിന്ന് ഓടിക്കുകയാണ് നാലഞ്ച് പേുടെ ലക്ഷ്യം. എവിടെയും തനിക്കെതിരെ പ്രശ്നങ്ങൾ മാത്രമാണ്. നേതൃത്വത്തോട് പറയുമ്പോൾ നിസാരവത്കരിക്കുകയാണ്. ഇതെല്ലാം കാലങ്ങളായി എന്റെ മനസിനെ വേദനിപ്പിക്കുന്നു. ഇത്രയേറെ ആളുകൾ പാർ‌ട്ടി വിട്ടുപോയിട്ടും ഇതുവരെ കോൺ​ഗ്രസുകാർക്ക് കൊണ്ടിട്ടില്ലാന്നാണ് തോന്നുന്നത്. എന്റെ പിതാവ് പോയപ്പോൾ പോലും അദ്ദേഹ​ത്തെ ഇത്തരത്തിൽ ചീത്ത പറഞ്ഞിട്ടുണ്ട്. അന്ന് ഞാനും കോൺ​ഗ്രസിൽ‌ ഉറച്ച് നിന്നയാളാണ്.

ഞാൻ ജനിച്ചത് മുതൽ ഇന്നലെ വരെ കോൺ​ഗ്രസുകാരിയായി ജീവിച്ചയാളാണ്. പക്ഷേ കഴിഞ്ഞ മൂന്ന് വർഷമായി പാർ‌ട്ടിയുമായി അകൽച്ചയിലാണ്. രണ്ട് തവണയും തിരഞ്ഞെടുപ്പിൽ‌ എന്നെ തോൽപ്പിച്ചത് ആരാണെന്ന് വ്യക്തമായി അറിയാം. വലിയ നേതാക്കൾക്കെതിരെ പരാതി കൊടുക്കാൻ അവകാശമില്ലാത്തതിനാൽ താഴെ തട്ടിലുള്ളവർക്ക് പല തവണ പരാതി നൽകിയിട്ടുണ്ട്. കെപിസിസി പരാതി അവ​ഗണിച്ചുവെന്ന് മാത്രമല്ല, എന്റെ മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് കോൺ​ഗ്രസ് ഉണ്ടാക്കിയതെന്നും പത്മജ പറഞ്ഞു.

karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago