topnews

അബ്ദുള്‍ റഹീമിൻ്റെ മോചനത്തിന് 34 കോടി ശേഖരിക്കാൻ സാധിച്ചത് മോദിയുടെ ഡിജിറ്റല്‍ പേയ്മെൻ്റ് സംവിധാനത്തിൻ്റെ നേട്ടമെന്ന് പത്മജ

അബ്ദുള്‍ റഹീമിൻ്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച്‌ പത്മജ വേണുഗോപാൽ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണെന്നും പത്മജ വേണുഗോപാൽ കുറിച്ചു.

ഡിജിറ്റല്‍ പെയ്മെൻ്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റക്ലിക്കില്‍ പണമയക്കാനും മണിക്കൂറുകള്‍ കൊണ്ട് 34 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞത്. ഇന്ത്യ ഡിജിറ്റല്‍ സൂപ്പർ പവറായി വളർന്നിരിക്കുന്നു. മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസന രംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ എല്ലാവരും രാഷ്ട്രിയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നുവെന്നും പത്മജ വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിങ്ങനെ

നമ്മൾ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരൻ അബ്ദുൽ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞത്… ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ആയിരുന്നു ആ സഹോദരൻ 18 വർഷം സൗദിയിൽ ജയിലിൽ കിടന്നത്…
പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാൻ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളർച്ചയാണ്…

ഡിജിറ്റൽ പെയ്മെന്റ് സിസ്റ്റം ഭാരതത്തിൽ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കിൽ 34 കോടി രൂപ മണിക്കൂറുകൾ കൊണ്ട് സമാഹരിക്കാൻ കഴിഞ്ഞത്..UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളർച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാൻ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്…ഇന്ത്യ ഇന്ന് ഡിജിറ്റൽ എക്കണോമിയായി മാറിയിരിക്കുന്നു..ബിൽ ഗേറ്റ്സ് ഈയിടെ പറഞ്ഞത് ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്റെ യഥാർത്ഥ പ്രശംസയായി കാണുന്നു.. ബിൽ ഗേറ്റ്സ് പറഞ്ഞത്.. ” ” ഇന്ത്യ ഡിജിറ്റൽ സൂപ്പർ പവർ ആയി മാറിയിരിക്കുന്നു.. ഈ വളർച്ച എന്നെ അത്ഭുതപ്പെടുത്തുന്നു””…അബ്ദുൽ റഹീമിന്റെ അമ്മയുടെ പ്രാർത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി…മോദി സർക്കാർ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളർച്ചയെ ഈ അവസരത്തിൽ എല്ലാവരും രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.,.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

5 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

27 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

42 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago