entertainment

‘അയാൾ അസഭ്യം പറയുന്ന സൈക്കോ’ സംവിധായകൻ മുഖത്തടിച്ച സംഭവത്തിൽ പത്മപ്രിയ.

മലയാളികൾക്ക് പ്രിയങ്കരിയായ പത്മപ്രിയ ‘തെക്കൻ തല്ല് കേസ്’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരാനൊരുങ്ങുകയാണ്. പഴശ്ശിരാജ എന്ന ചരിത്ര സിനിമയിലെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും പത്മപ്രിയ സ്വന്തമാക്കി. തെന്നിന്ത്യയിലെ എല്ലാം ഭാഷകളിലും ഒരേ പോലെ അഭിനയിച്ച് വരികെയാണ് നടി അമേരിക്കയിൽ പഠിക്കാനായി പോകുന്നത്.

പത്മപ്രിയ മലയാളത്തിലേക്കുള്ള തിരിച്ചു വരവിന്റെ വാർത്ത പുറത്ത് വന്നതോടെ ചർച്ചയായിരിക്കുന്നത് മിറു​ഗം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദമാണ്. 2007 ൽ പുറത്തിറങ്ങിയ മിറു​ഗം എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ആ വിവാദം. സിനിമയുടെ സംവിധായകൻ സാമി പത്മപ്രിയയുടെ മുഖത്തടിച്ചതാണ് വിവാദത്തിന് കാരണമായിരുന്നത്.

സംഭവത്തിൽ പത്മപ്രിയ പരാതി നൽകുകയും സംവിധായകൻ സാമിക്ക് ഒരു വർഷത്തേക്ക് വിലക്ക് വരികയും ഉണ്ടായി. സംവിധായകൻ ഒരു കാരണവും ഇല്ലാതെയാണ് തന്നെ അടിച്ചതെന്നും ഒരു സൈക്കോയാണ് അയാളെന്ന് താൻ കരുതുന്നതെന്നും നടി അന്ന് തുറന്നടിച്ചിരുന്നു. താരം അന്ന് നടത്തിയ തമിഴ് മാധ്യമങ്ങളുടെ ഒരു പത്ര സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്.

തന്നെ കരുതിക്കൂട്ടി തല്ലിയതെന്നാണ് സാമിയുടെ നടപടിയെ പറ്റി പത്മപ്രിയ പറഞ്ഞിരുന്നത്.’ദേഷ്യത്തിൽ പോലുമല്ല അടിച്ചത്. കരുതിക്കൂട്ടി
തല്ലിയതാണ്. ഞാൻ പ്രതികരിക്കാതെ അവിടെ നിന്നും മാറി. 50 ദിവസത്തിനുള്ളിൽ ഷൂട്ട് തീരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ 100 ദിവസം കഴിഞ്ഞു. അയാൾക്ക് എല്ലാവരോടും പ്രശ്നമായിരുന്നു. നിങ്ങൾ പ്രൊഡക്ഷൻ മാനേജരോട് ചോദിക്കൂ. എല്ലാവർക്കും അയാളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അപ്പോൾ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്. എന്തോ പ്രശ്നമുണ്ടെന്ന് അവർ മനസ്സിലാ‌വണം. അയാൾ ചെറിയ സൈക്കോ ആണെന്നാണ് ഞാൻ കരുതുന്നത്’ പത്മപ്രിയ പറഞ്ഞിരുന്നു.

കരയേണ്ട സീനിൽ ഭാവം വരാത്തതിനാലാണ് അടിച്ചതെന്നായിരുന്നു സംവിധായകന്റെ വാദം. ‘ഷൂട്ടിം​ഗ് കഴിഞ്ഞ് പോവാൻ നിൽക്കവെയാണ് തന്നെ അടിച്ചതെന്ന് നടി പറയുന്ന. ഇനി കരയണമെന്നുണ്ടെങ്കിൽ ​ഗ്ലിസറിനുണ്ട് അതിന് അടിക്കേണ്ട ആവശ്യമെന്താണെന്നും പത്മപ്രിയ ചോദിച്ചു. നടൻ ആദിയും പത്മപ്രിയയുമായിരുന്നു മിറു​ഗം സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വിവാദങ്ങളിൽ നിറഞ്ഞെങ്കിലും
ആ ചിത്രത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago