മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയ്ക്ക് എതിരെ നടി പത്മപ്രിയ. നടിയെ ആക്രമിച്ച കേസില്‍ അമ്മ സംഘടന അതിജീവിതയ്ക്കൊപ്പമെന്ന് പറയുന്നത് വെറുതെയാണെന്ന് പത്മപ്രിയ പറഞ്ഞു. ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ സംഘടന പറയുന്നതില്‍ കാര്യമുള്ളൂ. പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ ചൂണ്ടിക്കാട്ടി.
അതേസമയം ആക്രമിക്കപ്പെട്ട നടിക്ക് നീതി തേടി ഇന്നലെ ഡബ്ല്യുസിസി അംഗങ്ങള്‍ വനിത കമ്മീഷനെ കണ്ടു. കോഴിക്കോട് നടത്തിയ വനിതാ കമ്മീഷന് സിറ്റിങ്ങിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് സംഘം വനിതാ കമ്മീഷന് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയത്.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമാണ് ഡബ്ല്യു.സി.സിയുടെ ആവശ്യം. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കൂടിക്കാഴ്ചക്ക് എത്തിയത്. ജസ്റ്റിസ് ഹേമ കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുസിസിയുടെ പുതിയ നീക്കം.
ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ്…
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…