ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പാകിസ്താനെ പിടിച്ചുലയ്ക്കുന്നു. ഭക്ഷണത്തിനായി ജനം തെരുവിലിറങ്ങി തമ്മിലടിക്കുന്ന സ്ഥിതിയാണ് രാജ്യത്ത് ഇന്ന് നിലവിലുള്ളത്. ഗോതമ്പുമായി വന്ന ട്രക്കിനെ ജനങ്ങള്‍ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടരുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുൻപും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കറന്‍സി നോട്ടുകള്‍ ഉയര്‍ത്തി പിടിച്ച് ഗോതമ്പിനായി ആവശ്യപ്പെടുന്നവരെയും വീഡിയോയില്‍ കാണാം. ഒരു പാക്കറ്റ് ഗോതമ്പ് 3000 പാകിസ്താന് രൂപയ്ക്കാണ് രാജ്യത്ത് വില്‍ക്കുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്ലാമാബാദ്, പാക് അധീന കശ്മീര്‍ സര്‍ക്കാരുകളെയാണ് ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത്.
സബ്സിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ഗോതമ്പ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ഇതിനു പുറമെ അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പ്രശ്നം ഗുരുതരമാക്കുന്നു. ഗോതമ്പ് കൊണ്ടുവരുന്ന ട്രക്ക് വളഞ്ഞ് ഡ്രൈവര്‍ക്ക് നേരെ കല്ലെറിയുന്ന സാഹചര്യമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഷണല്‍ ഇക്വാലിറ്റി പാര്‍ട്ടി ചെയര്മാന് പ്രൊഫസ്സര്‍ സജ്ജാദ് രാജയാണ് ഈ ദൃശ്യങ്ങൾ പുറത്തു വിട്ടത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…