topnews

ഇന്ത്യയെ തെമ്മാടി രാഷ്‌ട്രം എന്ന് പരിഹസിച്ച് പാകിസ്താൻ മന്ത്രി ; അതിര് കടന്ന് ആക്ഷേപം

ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ അതിരു കടന്ന പരാമർശവുമായി പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖാർ. ഇന്ത്യ ഒരു തെമ്മാടി രാഷ്‌ട്രം ആണെന്ന് അവർ പറഞ്ഞു. തീവ്രവാദത്തിന്റെ ഇരയെന്ന് മറ്റുള്ളവർക്കിടയിൽ സ്വയം വിശേഷിപ്പിച്ച് മറഞ്ഞിരുന്ന് കുറ്റം ചെയ്യുന്നവരാണ് ഇന്ത്യ, ആരും ഇത് വെട്ടിത്തുറന്ന് പറയാത്തതിനാൽ തങ്ങൾ ഒറ്റയാനാവുന്നുവെന്നും അവർ കുറ്റപ്പെടുത്തി. വ്യക്തമായ കാപട്യത്തെ തുറന്നു കാണിക്കാൻ ആരും തയ്യാറല്ലെന്നും മന്ത്രി പറഞ്ഞു.

പാകിസ്താൻ ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും സമാനമായ രീതിയിൽ ഇന്ത്യയ്‌ക്കെതിരെ ദിവസങ്ങൾക്ക് മുൻപ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. പാകിസ്താനിൽ നടക്കുന്ന എല്ലാ ഭീകര പ്രവർത്തനങ്ങളിലും ഇന്ത്യയുടെ കാൽപ്പാടുകൾ കാണപ്പെടുന്നുവെന്നാണ് അവർ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഹിന റബ്ബാനി ഖാർ ഇന്ത്യയെ അധിഷേപിച്ച് സംസാരിച്ചിരുന്നത്.

പാകിസ്താൻ വിദേശകാര്യ സെക്രട്ടറി അസദ് മജീദ് ഖാൻ 2012ലെ ജോഹർ ടൗൺ സ്ഫോടനത്തിന്റേതാണെന്ന് പറയുന്ന ചില രേഖകൾ പങ്കുവെച്ചിരുന്നു. ആറ് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ ഇന്ത്യയാണെന്നതിന് വിശദമായ തെളിവുകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി, പാകിസ്താൻ ഒരു രാജ്യത്തെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

31 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

37 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

2 hours ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

2 hours ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

2 hours ago