topnews

പാക്ക് ഭീകരരെയും പ്രാദേശിക ഭീകരരെയും ജമ്മു കശ്മീരിൽ തുടച്ചു നീക്കുന്നു.

ന്യൂഡൽഹി.ഭീകരർക്കെതിരെ ജമ്മു കശ്മീരിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ സൈന്യത്തിന് നിർദ്ദേശം നൽകിയതോടെ, മേഖലയിൽ ഭീകരാക്രമണങ്ങൾ വൻ തോതിൽ കുറഞ്ഞു. ബുധനാഴ്ച ശ്രീനഗറിൽ അമിത് ഷാ പങ്കെടുത്ത യോഗത്തിൽ വെളിപ്പെടുത്തിയ കണക്കുകൾ പ്രകാരം ജമ്മു കശ്മീരിൽ നിലവിൽ അവശേഷിക്കുന്നത് 60 പ്രദേശിക ഭീകരർ മാത്രമാണ്. പ്രദേശത്ത് പ്രവർത്തിക്കുന്ന പാക് ഭീകരരുടെ എണ്ണവും കാര്യമായ തോതിൽ കുറഞ്ഞതായിട്ടാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.

കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സൈന്യവും പോലീസും യോജിച്ച് പ്രവർത്തിക്കുന്നതിനാലാണ് കശ്മീരിൽ ഭീകരർക്ക് രക്ഷയില്ലാത്ത സാഹചര്യം ഉണ്ടായത്. ഭീകരർക്കെതിരെ കൃത്യമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

2018ൽ 257 ഭീകരരെ സുരക്ഷാ സേന വകവരുത്തി. 2019ൽ 157 ഭീകരരേയും 2020ൽ 225 ഭീകരരേയും 2021ൽ 182 ഭീകരരേയും ഈ വർഷം ഇതുവരെ 167 ഭീകരരേയും സൈന്യം കൊലപ്പെടുത്തി. ഈ വർഷം കൊല്ലപ്പെട്ട 167 ഭീകരരിൽ 120 പേരും പ്രദേശവാസികളായ ഭീകരരാണ്. 47 പേർ പാക് ഭീകരരാണ്.

പാകിസ്താനിലെബഹവല്പൂർ, ഖൈബർ പക്തൂൺക്വ, ലാഹോർ, എന്നിവിടങ്ങളിലാണ് കശ്മീരി ഭീകരർക്ക് പരിശീലനം നൽകുന്നത്. ജമ്മു കശ്മീരിന്റെ വികസനത്തിനായി മോദി സർക്കാർ നടപ്പിലാക്കിയ സാമൂഹിക- സാമ്പത്തിക ശാക്തീകരണ നടപടികൾ കശ്മീരി യുവാക്കൾ ഒരു പരിധി വരെ സ്വീകരിച്ചതായി യോഗം വിലയിരുത്തി. ഒപ്പം ഭീകര വിരുദ്ധ നടപടികൾ ശക്തമാക്കുക കൂടി ചെയ്തതോടെ കശ്മീരിൽ നിന്നും ഭീകരതയുടെ വേരുകൾ എന്നെന്നേക്കുമായി അറ്റുപോകുകയാണ്.

Karma News Network

Recent Posts

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

23 mins ago

പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയാക്കി സീനിയർ വിദ്യാർത്ഥികൾ, സംഭവം മലപ്പുറത്ത്

മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…

39 mins ago

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണ ചുമതല ഒഴിയുന്നു, തന്ത്രി സ്ഥാനത്ത് ഇനി മകൻ

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…

57 mins ago

അമ്മയിലെ തിരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധം, തുറന്നടിച്ച് രമേശ് പിഷാരടി

കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച്‌ നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…

1 hour ago

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

1 hour ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

1 hour ago