national

ഇന്ത്യൻ പോസ്റ്റ് ആക്രമിക്കാൻ ഭീകരന് 30,000 പാക്കിസ്ഥാനി രൂപ വാഗ്ദാനം.

ന്യൂഡൽഹി. അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റ് ആക്രമിക്കാൻ ഭീകരന് 30,000 പാക്കിസ്ഥാനി രൂപ പാക്ക് സൈന്യത്തിലെ കേണലിന്റെ വാഗ്ദാനം. ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ പാക്കിസ്ഥാനിൽനിന്നു പിടിയിലായ ഭീകരനാണ് ഇക്കാര്യം സൈന്യത്തോട് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ രജൗറി ജില്ലയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരൻ പിടിയിലാവുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി സൈന്യം പരാജയപ്പെടുത്തിയ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ രണ്ടു ഭീകരർ കുഴിബോംബ് പൊട്ടി കൊല്ലപ്പെടും ഉണ്ടായി.

പിടിയിലായ ഭീകരൻ നൽകിയ മൊഴിയിൽ ഇന്ത്യൻ പോസ്റ്റ് ആക്രമിച്ചാൽ 30,000 പാക്കിസ്ഥാനി രൂപ പാക്ക് സൈന്യത്തിലെ കേണൽ വാഗ്ദാനം ചെയ്തുവെന്ന് വെളിപ്പെടുത്തിയെന്നു സൈന്യം വ്യക്തമാക്കിയതായി വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാക്ക് അധിനിവേശ കശ്മീരിലെ കോട്‌ലി ജില്ലയിലുള്ള സബ്സ്കോട്ട് ഗ്രാമത്തിൽനിന്നുള്ള തബാറക് ഹുസൈ നാണു സൈന്യത്തിന്റെ പിടിയിലായത്. നേരത്തേ അതിർത്തി ലംഘിച്ചതിന് ഇയാളെ ഒരിക്കൽ പിടികൂടിയെങ്കിലും അന്ന് മാനുഷിക പരിഗണനവച്ച് സൈന്യം വിട്ടയക്കുകയായിരുന്നു.

നേരത്തെ 2016ലായിരുന്നു സഹോദരനൊപ്പം സൈന്യം ഇയാളെ പിടികൂടിയിരുന്നത്. 2017ൽ വിട്ടയച്ചു. ഓഗസ്റ്റ് 21ന് പുലർച്ചെയാണ് തബാറക്കിനെ പിടികൂടിയത്. ഇയാളുടെ കൈവശംനിന്ന് 30,000 പാക്കിസ്ഥാനി രൂപയും കണ്ടെടുക്കുകയായിരുന്നു. പാക്ക് ചാര സംഘടനയിലെ കേണൽ യൂനുസ് ചൗധരിയാണ് തന്നെ അയച്ചതെന്നാണ് ഇയാൾ പറഞ്ഞിരിക്കുന്നത്. നൗഷേര മേഖലയിലെ ഝംഘാർ സെക്ടറിൽ നിയന്ത്രണരേഖയ്ക്കടുത്ത് ഭീകരരുടെ സാന്നിധ്യം പട്രോളിങ്ങിനിറങ്ങിയ സൈനികർ കണ്ടെത്തുകയാണ് ഉണ്ടായത്. ഇതിൽ ഒരാൾ ഇന്ത്യൻ പോസ്റ്റിനോട് അടുത്തെത്തി അതിർത്തിയിലെ വേലി മുറിക്കാൻ ശ്രമിക്കുകയാണ് ഉണ്ടായത്.

സൈനികരെ കണ്ടതിനു പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ വെടിവച്ചു വീഴ്ത്തുകയായിരുന്നു പിന്നെ. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു നുഴഞ്ഞുക യറ്റക്കാർ പാക്കിസ്ഥാനിലക്ക് തിരിച്ച് ഓടി. വനമേഖലയായതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വെടിവച്ചുവീഴ്ത്തിയ തബാറക്കിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷപ്പെടുത്തി യിരിക്കുകയാണ്. ഓഗസ്റ്റ് 22ന് മറ്റൊരു സംഭവത്തിൽ ലിയാം സെക്ടറിലും നുഴഞ്ഞുകയറ്റ ശ്രമം നടന്നു. ഇവിടെ കുഴിബോംബ് സ്ഫോടനത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. സൈന്യം അറിയിച്ചു.

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

9 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

18 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

19 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

51 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

56 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago