world

ദുരിതാശ്വാസ സാമഗ്രികളുമായി തുർക്കിയിലേക്ക് പോയ ഇന്ത്യൻ വിമാനത്തിന് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ

ന്യൂ ഡൽഹി . തുർക്കിയിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോവുകയായിരുന്ന ഇന്ത്യൻ എൻഡിആർഎഫ് വിമാനത്തിന് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചു. തുടർന്ന് വിമാനം വഴിതിരിച്ചു വിട്ടു. ദുരന്തനിവാരണ സേനാംഗങ്ങളും മെഡിക്കൽ സംഘവും ഉൾപ്പെടുന്ന വിമാനത്തിൽ ദുരന്തനിവാരണ സാമഗ്രികളും മരുന്നും ഭക്ഷണവുമെല്ലാം ഉണ്ടായിരുന്നു. മണ്ണിനടിയിൽപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലന ലഭിച്ച നായകളെയും ഇന്ത്യ തുർക്കിയിലേക്ക് അയച്ചിരുന്നു.

നേരത്തെ, തന്റെ രാജ്യത്തിന് ദുരിതാശ്വാസ സാമഗ്രികളും സാമ്പത്തികസഹായവും നൽകുന്ന ഇന്ത്യൻ സർക്കാരിന്റെ ഔദാര്യത്തിന് “ദോസ്ത്” എന്നാണ് തുർക്കി അംബാസഡർ ഫിരത് സുനൽ വിശേഷിപ്പിച്ചിരുന്നത്. തുർക്കിയിലേക്ക് സഹായം അയച്ചതിന് ഫിരത് സുനൽ ഇന്ത്യയോട് നന്ദി പറഞ്ഞിരുന്നു. ‘ആവശ്യമുള്ള സമയത്തെ സുഹൃത്ത് തീർച്ചയായും ഒരു നല്ല സുഹൃത്താണ്.’ തുർക്കിക്ക് നൽകുന്ന അടിയന്തിര സഹായത്തിനു ഇന്ത്യയോട് നന്ദി പറഞ്ഞ് തുർക്കി അംബാസഡർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മൂന്ന് വൻ ഭൂകമ്പങ്ങളെത്തുടർന്ന് തുർക്കിയിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി (എംഒഎസ്) വി മുരളീധരൻ തുർക്കി എംബസി സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാനുഷിക പിന്തുണയും അദ്ദേഹം തുർക്കി എംബസി അറിയിക്കുകയു ണ്ടായി. രക്ഷാപ്രവർത്തകരെയും മെഡിക്കൽ സംഘത്തെയും ഇന്ത്യ തുർക്കിയിലേക്ക് അയച്ചിട്ടുണ്ട്.

തുർക്കി സർക്കാരുമായി ഏകോപിപ്പിച്ച് ദുരിതാശ്വാസ സാമഗ്രികൾ സഹിതം എൻഡിആർഎഫിന്റെയും മെഡിക്കൽ രക്ഷാപ്രവർത്തന സംഘങ്ങളെ ഉടൻ അയക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നേരത്തെ അറിയിച്ചിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡുകളും ആവശ്യമായ ഉപകരണങ്ങളുമായി 100 പേർ അടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) രണ്ട് ടീമുകൾ ഭൂകമ്പ ബാധിത പ്രദേശത്തേക്ക് തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും പോകുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

18 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

22 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

24 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

51 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

2 hours ago