world

പാകിസ്ഥാൻ 75 വർഷങ്ങളായി പിച്ചചട്ടിയുമായി തെണ്ടുന്നു, സ്വയം വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്. പാകിസ്ഥാൻ കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്ന രാജ്യമാണെന്ന് സ്വയം വിമര്‍ശനവുമായി പാക് പ്രധാനമമന്ത്രി ഷഹബാസ് ഷരീഫ്. എപ്പോഴും പണം ചോദിക്കുന്ന രാജ്യം എന്ന നിലയിലാണ് സുഹൃദ് രാഷ്ട്രങ്ങള്‍ പോലും പാകിസ്ഥാനെ കാണുന്നത്. ഇസ്ലാമാബാദില്‍ അഭിഭാഷകരുടെ സമ്മേളത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി ഷരീഫ് ഇങ്ങനെ പറഞ്ഞത്.

”ഇപ്പോള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്തേക്കു പോവുമ്പോള്‍, അല്ലെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് നമ്മള്‍ പണം ചോദിക്കാന്‍ ഒരുങ്ങുകയാണെന്നാണ്” ചെറിയ രാജ്യങ്ങള്‍ പോലും സാമ്പത്തിക നിലയില്‍ പാകിസ്ഥാനെ മറികടന്നിരിക്കുന്നു. നമ്മള്‍ എഴുപത്തിയഞ്ചു വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്നു. പാകിസ്ഥാനേക്കാള്‍ പിന്നിലായിരുന്ന ചെറിയ സമ്പദ് വ്യവസ്ഥകള്‍ വലിയ കുതിപ്പാണുണ്ടാക്കിയത്. അവരുടെ കയറ്റുമതി രംഗമെല്ലാം ശക്തമായി – പാക് പ്രധാനമമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.

എഴുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നത് വേദനിപ്പിക്കുന്ന ഒരു ചോദ്യമാണ്. നമ്മള്‍ ഇട്ടാവട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു പാകിസ്ഥാനെ സംബന്ധിച്ച് ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോഴുമില്ല എന്ന അവസ്ഥയാണ് – പാക് പ്രധാനമന്ത്രി പറഞ്ഞു. പ്രളയത്തിനു മുമ്പു തന്നെ പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയിലായിരുന്നു. ഇപ്പോള്‍ അത് വഷളായി. മുന്‍ സര്‍ക്കാരുകള്‍ ഐഎംഎഫുമായുള്ള കരാര്‍ ലംഘിച്ചതിനാല്‍ ഇപ്പോള്‍ വായ്പയ്ക്കായി പാകിസ്ഥാന് കടുത്ത നിബന്ധനകളെ നേരിടേണ്ടി വരുകയാണ്. താന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ രാജ്യം തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഘട്ടത്തില്‍ ആയിരുന്നെന്ന് ഷരീഫ് പറഞ്ഞു.

 

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

29 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

30 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

54 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago