topnews

പെട്രോൾ വില കൂട്ടി പാകിസ്ഥാൻ

പെട്രോൾ വില ലിറ്ററിന് 30 രൂപ കൂട്ടി പാകിസ്ഥാൻ. കടക്കെണിയിൽ നിന്ന് പാകിസ്ഥാന് കരകയറാൻ കഴിയാത്തതിനെ തുടർന്ന് ഐഎംഎഫിൻ്റെ നിബന്ധനകൾക്ക് വഴങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ. രാജ്യത്തെ ഇന്ധനവില, വൈദ്യുതി നിരക്കുകൾ കുത്തനെ കൂട്ടി.ഇതോടെ പെട്രോളിന്റെ ചില്ലറ വില്പന വില ലിറ്ററിന് 180 പാകിസ്താനി രൂപയാകും. ഡീസലിന്റെ വിലയിലും 25 ശതമാനത്തിന്റെ കുതിപ്പുണ്ടായി. ഇന്ധന വിലക്ക് പുറമെ വൈദ്യുതി നിരക്കും യൂണിറ്റ് ഒന്നിന് ഏഴു രൂപ കൂട്ടാൻ തീരുമാനമുണ്ടായി.

വൈദ്യുതി വിതരണ കമ്പനികൾ അടിയന്തരമായി സ്വകാര്യവൽക്കരിക്കാനുള്ള ഐഎംഎഫ് നിർദേശവും യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കപ്പെടുമെന്ന് പാക് ധനകാര്യമന്ത്രി മിഫ്താ ഇസ്മായിൽ അറിയിച്ചു.. നിബന്ധനകൾ എല്ലാം പാലിച്ചാൽ ചുരുങ്ങിയത് ആറു ബില്യൺ ഡോളർ എങ്കിലും ഐഎംഎഫ് വായ്പയായി അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പാകിസ്ഥാൻ.

എന്നാൽ, അതേ സമയം ഇന്ധന വൈദുതി നിരക്കുകൾ കുത്തനെ ഉയർന്നത് പാകിസ്താനിലെ വിവിധ ഫാക്ടറികളുടെ ഉത്പാദന ചെലവും കാര്യമായി വർധിപ്പിക്കാനിടയുണ്ട്. അതിനിടെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങാൻ മടിക്കുന്ന പാകിസ്താന്റെ വിദേശനയത്തെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിശിതമായി വിമർശിച്ചു. അമേരിക്കയുടെ വ്യാപാര പങ്കാളി ആയിരുന്നിട്ടും, റഷ്യയിൽ നിന്ന് വിലകുറച്ചു വാങ്ങിയ എണ്ണയുടെ ബലത്തിൽ ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടിയിൽ കുറവ് വരുത്തിയ ഇന്ത്യയുടെ നയത്തെ അദ്ദേഹം പരസ്യമായി തന്നെ പ്രശംസിക്കുകയും ചെയ്തു.

Karma News Network

Recent Posts

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

41 seconds ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

20 mins ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

29 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

39 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

45 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

1 hour ago