Politics

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത മറുപടി പറയാൻ എനിക്ക് വിഷമം ഉണ്ട്. പാക്കിസ്ഥാൻ നമ്മളേ വെറുക്കുന്നു, ശത്രുവായി കാണുന്നു.. ഇത്തരത്തിൽ ഒരു രാജ്യം നരേന്ദ്ര മോദിയെ ഭ്രാന്തൻ എന്ന് വിളിക്കുകയും രാഹുൽ ഗാന്ധിയേ പ്രശംസിക്കുകയും ചെയ്യുന്നു. അരവിന്ദ് കെജരിവാളിലെ പുകഴ്ത്തുന്നു.“ഞാൻ ഇരിക്കുന്ന സ്ഥാനത്ത് നിന്ന് അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയണമെന്ന് ഞാൻ കരുതുന്നില്ല, പക്ഷേ ഇതെല്ലാം കാണുന്ന ഇന്ത്യക്കാരുടെ ആശങ്ക എനിക്ക് മനസ്സിലാക്കാൻ കഴിയും.

അടുത്തിടെ രാഹുൽ ഗാന്ധിയുടെ ഒരു വീഡിയോ പങ്കിടുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്ത മുൻ പാകിസ്ഥാൻ മന്ത്രി ചൗധരി ഫവാദ് ഹുസൈൻ — അരവിന്ദ് കെജ്രിവാളിനെയും പുകഴ്ത്താനുള്ള അവസരം കണ്ടെത്തിയതും മോദി സൂചിപ്പിച്ചു.

ഇത് ആശങ്കാജനകമാണെന്നും ഇന്ത്യൻ വോട്ടർ പക്വതയുള്ളവനാണെന്നും അതിർത്തിക്കപ്പുറത്തുള്ള പ്രസ്താവനകൾ ഇന്ത്യയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാൻ ഏത് ഇന്ത്യൻ നേതാവിനെ പുകഴ്ത്തിയാലും യഥാർഥ ഇന്ത്യക്കാർ അതിനെ തള്ളി കളയുകയും അപകടം മനസിലാക്കും. തെരഞ്ഞെടുപ്പ് ഇന്ത്യയുടേതാണ്, ഇന്ത്യയുടെ ജനാധിപത്യം വളരെ പക്വതയുള്ളതാണ്, ആരോഗ്യകരമായ പാരമ്പര്യങ്ങളുണ്ട്, കൂടാതെ ഇന്ത്യയിലെ വോട്ടർമാരും ബാഹ്യ പ്രവർത്തനങ്ങളാൽ സ്വാധീനിക്കപ്പെടുന്ന വോട്ടർമാരല്ല,“ അദ്ദേഹം പറഞ്ഞു.

ഇമ്രാൻ ഖാൻ്റെ മന്ത്രിസഭയിലെ മന്ത്രിയായ ചൗധരി നേരത്തെ കെജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചപ്പോൾ തംബ്‌സ് അപ്പ് നൽകിയിരുന്നു. ”മോദി ജി മറ്റൊരു യുദ്ധത്തിൽ പരാജയപ്പെട്ടു കെജ്‌രിവാൾ പുറത്തിറങ്ങി… മിതവാദി കളുടെ ഇന്ത്യക്ക് സന്തോഷ വാർത്ത..എന്നായിരുന്നു പാക്കിസ്ഥാൻ മന്ത്രി എക്സിൽ കുറിച്ചത്.

പോളിംഗ് ബൂത്തിലെ കെജ്‌രിവാളിൻ്റെയും കുടുംബത്തിൻ്റെയും ഫോട്ടോയായിരുന്നു അദ്ദേഹത്തിൻ്റെ അടുത്ത പോസ്റ്റ്. മുഖ്യമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷം ചൗധരി അഭിപ്രായപ്പെട്ടു, “സമാധാനവും ഐക്യവും വിദ്വേഷത്തിൻ്റെയും തീവ്രവാദത്തിൻ്റെയും ശക്തികളെ പരാജയപ്പെടുത്തട്ടെ എന്ന് പാക്കിസ്ഥാൻ മന്ത്രി കുറിച്ചു. ഇന്ത്യയിലെ ഇലക്ഷനിൽ പാക്കിസ്ഥാനു എന്താണിത്ര കാര്യം. ഇന്ത്യയിലെ നരേന്ദ്ര മോദിയുടെ എതിരാളികൾക്ക് പാക്കിസ്ഥാൻ വോട്ട് പിടിക്കുകയാണ്‌.

എന്നാൽ കെജരിവാൾ പാക്ക് മന്ത്രിയുടെ ആശംസ തള്ളിയിരുന്നു.“ചൗധരി സാഹിബ്, എനിക്കും എൻ്റെ രാജ്യത്തെ ജനങ്ങൾക്കും ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിവുണ്ട്. ഞങ്ങൾക്ക് നിങ്ങളുടെ ട്വീറ്റ് ആവശ്യമില്ല. ഇപ്പോൾ പാകിസ്ഥാൻ ഭയാനകമായ അവസ്ഥയിലാണ്. നിങ്ങളുടെ സ്വന്തം രാജ്യം നിങ്ങൾ കൈകാര്യം ചെയ്യുക” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പോസ്റ്റ്.നേരത്തെ, രാഹുൽ ഗാന്ധിക്ക് ചൗധരിയുടെ പിന്തുണ ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് സൃഷ്ടിച്ചിരുന്നു, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള വിവിധ ബിജെപി നേതാക്കൾ കോൺഗ്രസിനെ വിമർശിച്ചിരുന്നു

ഇതിനിടെ സാധാരണക്കാരുടെ ഇന്ത്യയുമായി അഗാധബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിയ്‌ക്കുണ്ടെന്നും മോദി സാധാരണക്കാരുടെ പ്രതിനിധിയാണെന്നും ആഗോളപ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ പ്രസ്ഥാവിച്ചു. സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഭൗമരാഷ്‌ട്രീയം എന്ന വിഷയം കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഫരീദ് സക്കറിയ. മോദിയുടെ ജീനിയസിനെക്കുറിച്ച് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ ഇടയിലുള്ള ഒരാളായും നില്‍ക്കുന്നതാണ് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത. അദ്ദേഹം പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ ചെയ്തു തീര്‍ത്ത നേട്ടങ്ങളുടെ പട്ടിക നിരത്തുകയും ചെയ്യും. പക്ഷെ അദ്ദേഹം താന്‍ പാരമ്പര്യത്തിന്റെ മഹിമ അവകാശപ്പെടുന്നവരുടെ (ഗാന്ധി കുടുംബം പോലെ) ഇന്ത്യയില്‍ നിന്നും വരുന്നവനല്ലെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കും. അദ്ദേഹം ഗാന്ധി-നെഹ്രു കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. പകരം അദ്ദേഹം ചായയുണ്ടാക്കുന്നവന്റെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളാണ്.” – ഫരീദ് സക്കറിയ പറയുന്നു.

മോദിക്ക് മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ എല്ലാം ഏതെങ്കിലും തരത്തിലുള്ള പൈതൃകത്തിന്റെ പിന്‍ബലത്തില്‍ എത്തിയവരാണ്. ഒന്നുകില്‍ വിദേശസര്‍വ്വകലാശാലകളില്‍ നേടിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമോ, അതല്ലെങ്കില്‍ ജനിച്ച വീടിന്റെ മഹിതപാരമ്പര്യം ഉയര്‍ത്തിക്കാട്ടിയോ ഒക്കെ പ്രധാനമന്ത്രിപദത്തില്‍ വന്നവരാണ്. എന്നാല്‍ മോദി ഇതിന് പുറത്ത് നിന്നും വന്ന ആളാണ്. ഭൂരിഭാഗം ഇന്ത്യക്കാരെയും പോലെ. ഒരു സാധാരണക്കാരന്‍. പ്രത്യേകിച്ച് മഹിതപൈതൃകങ്ങളൊന്നും അവകാശപ്പെടാനില്ലാതെ സാധാരണ ചുറ്റുപാടുകളില്‍ നിന്നു വന്നവരാണ് സാധാരണക്കാരായ ഭൂരിഭാഗം ഇന്ത്യക്കാരും- ആഗോളപ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ പ്രസ്ഥാവിച്ചു

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

59 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago