Categories: trending

ഇന്ത്യയെ കളിയാക്കിയ പാക് മന്ത്രിക്കെതിരെ പാകിസ്ഥാനികള്‍ രംഗത്ത്

ഐ.എസ്.ആര്‍.ഒയുടെ ചാന്ദ്രദൗത്യം അവസാന നിമിഷം പരാജയപ്പെട്ടപ്പോള്‍ പാക് ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി നടത്തിയ പരാമര്‍ശങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഒരു ജോലി അറിയില്ലെങ്കില്‍ അത് ചെയ്യാന്‍ പോകരുതെന്നായിരുന്നു ചൗധരിയുടെ കളിയാക്കല്‍.
ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞരോട് ഒരു ബഹിരാശ യാത്രികനെപ്പോലെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറുന്നത്. രാജ്യത്തിന്റെ 900 കോടി പാഴാക്കിയതിന് മോദിയോട് പാര്‍ലമെന്റ് വിശദീകരണം തേടണമെന്നും ഫവാദ് ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ പാകിസ്ഥാനികള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. സാറ്റലൈറ്റിന്റെ സ്പെല്ലിങ് എങ്കിലും നിങ്ങൾക്കറിയാമോ എന്നായിരുന്നു ചിലരുടെ ചോദ്യം. ഇന്ത്യയ്‌ക്ക് മുമ്പേ തന്നെ ബഹിരാകാശ ഏജന്‍സി തുടങ്ങുകയും ഗവേഷണങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ നല്‍കുകയും ചെയ്‌ത ഒരു രാജ്യത്തിലെ മന്ത്രി തന്നെ ഇത് പറയണമെന്നായിരുന്നു ട്വിറ്ററില്‍ മന്ത്രിക്കെതിരെ ഉയരുന്ന വിമര്‍ശനം.

ഒരു രാജ്യത്തിന്റെ ശാസ്ത്ര നേട്ടത്തിനോട് ഇത്രയും അസഹിഷ്‌ണുതയോടെ പ്രതികരിക്കാന്‍ പാകിസ്ഥാനിലെ ശാസ്ത്രസാങ്കേതിക മന്ത്രിക്ക് എങ്ങനെ കഴിയുന്നുവെന്നും ട്വിറ്ററില്‍ ചോദ്യമുയരുന്നുണ്ട്.

ബഹിരാകാശ ഗവേഷണത്തിന് വേണ്ടി ഇന്ത്യ 900 കോടിയെങ്കിലും മാറ്റിവച്ചപ്പോള്‍ ഫവാദ് ചൗധരിയെപ്പോലുള്ളവര്‍ ട്വിറ്ററില്‍ ആത്മരതി അടയുകയാണെന്ന് മറ്റൊരു പാക് പൗരന്‍ ട്വിറ്ററില്‍ രോഷം കൊണ്ടു. ഇത്തരത്തിലുള്ള ആള്‍ക്കാരെ മന്ത്രിമാരാക്കിയതില്‍ പാകിസ്ഥാന്‍ പൗരന്മാര്‍ സ്വയം നാണിക്കണമെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

8 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

38 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago