പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്. വണ്ടികളെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ
ചെറുപ്പം മുതൽക്കേ അവൾക്ക് വണ്ടികളുടെ കളിപ്പാട്ടങ്ങളായിരുന്നു. വല്ലാത്ത ക്രെയ്സ് ചെറുപ്പത്തിലേ തുടങ്ങിയതാണ്. അന്ന് മുതൽ ലംബോര്ഗിനിയോട് ഒരു വല്ലാത്ത അട്രാക്ഷൻ ആയിരുന്നു. ഇന്ത്യയിൽ ഉള്ള കാറുപോലെയല്ല അതിന്റെ ലുക്കും, സ്റ്റൈലിഷും കണ്ടിട്ടാണ് അതിനോട് ഇഷ്ടം കൂടുന്നത്. മകൾ ഇപ്പോഴും ആവശ്യപ്പെട്ടിട്ടുള്ള കളിപ്പാട്ടം കാറായിരുന്നു. ഒരിക്കലും പാവകളോ മറ്റൊന്നും അവൾ ചോദിച്ചിട്ടില്ല
2015 ൽ കോഹ്ലി വാങ്ങിയ ലംബോർഗിനി ഇപ്പോൾ ഉള്ളത് കൊച്ചിയിലാണ്. അതിലാണ് സവാരി നടത്തിയത്. എനിക്കേറ്റവും കൂടുതൽ ഇഷ്ടപെട്ട വണ്ടി എന്ന് പറയുന്നത് ഒമ്നി ആയിരുന്നു. അതിന്റെ ലെഫ്റ്റ് സൈഡിൽ ഇരുന്നിട്ട് ഡ്രൈവർ ഓടിക്കുന്നത് കാണുന്നത് തന്നെ വളരെ കൗതുകം ആയിരുന്നു. ലംബോര്ഗിനിയിൽ ഇരുന്നപ്പോൾ എനിക്ക് ഒരു കുഴിയിൽ ഇരിക്കുന്ന ഫീലാണ് തോന്നിയത്
പൃഥ്വി ഓടിച്ചപ്പോൾ ഞാൻ പേടിച്ചില്ല. അദ്ദേഹത്തിന്റെ ഡ്രൈവിങ്ങിൽ നൈപുണ്യത്തെകുറിച്ചാണ് തനിക്ക് പറയാൻ ഉള്ളത്. അദ്ദേഹത്തിനും ഇപ്പോൾ ലംബോർഗിനി സ്വന്തമായുണ്ട്. ഇത്തരം വണ്ടികളെ കൊണ്ടുവരാൻ അദ്ദേഹത്തിന് പ്രേരണ ആയത് അദ്ദേഹത്തിന് വണ്ടികളോടുള്ള ക്രെയ്സ് ആയിരിക്കും.
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…