entertainment

മകൾക്ക് പിറന്നാളുമ്മയുമായി പക്രു, ആശംസകളുമായി ആരാധകർ

മകൾ ദീപ്ത കീർത്തിക്ക് ജൻമദിനാശംസകൾ നേർന്ന് ഗിന്നസ് പക്രു. മകൾക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം പോസ്റ്റ് ചെയ്ത് ‘Happy birthday my pappeyyy’ എന്നാണ് പക്രു സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ദീപ്തയ്ക്ക് ആശംസകളുമായി എത്തുന്നത്.

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

പക്രുവിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. 2006ൽ ആണ് പക്രു ദീപ്തിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ ഏക മകൾ ദീപ്ത കീർത്തിയും മലയാളികൾക്ക് സുപരിചിതരാണ്.

ഏകദേശം 14 വർഷത്തോളം വാടകവീടുകളിൽ താമസിച്ച ശേഷമാണ് തങ്ങൾക്ക് കോട്ടയത്ത് സ്വന്തമായി ഒരു വീട് കിട്ടുന്നതെന്ന് മറ്റൊരു അഭിമുഖത്തിൽ പക്രു പറഞ്ഞിരുന്നു. പിന്നീട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയെങ്കിലും കൂടുതൽ അവസരങ്ങൾ ലഭിച്ചു തുടങ്ങി. സമ്പാദ്യമായി തുടങ്ങിയപ്പോൾ കോട്ടയത്തു മറ്റൊരു വീട് മേടിച്ചു. കുറെ വർഷങ്ങൾ കൂടി കഴിഞ്ഞശേഷം മീനച്ചിലാറിന്റെ തീരത്ത് മറ്റൊരു വീടും സ്ഥലവും മേടിച്ചു. പിന്നീട് താമസിച്ചിരുന്ന വീട് വാടകയ്ക്ക് കൊടുത്തു. അങ്ങനെ വർഷങ്ങളോളം വാടകക്കാരനായിരുന്ന താൻ വാടക മുതലാളിയായി എന്നും പക്രു പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

22 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

55 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago