entertainment

ആ പ്രിൻസിപ്പാളിന്റെ വാക്കുകൾ അമ്മക്ക് വല്ലാതെ വിഷമമുണ്ടാക്കി, പക്രു

പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു.അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.

ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്ത് നടന്ന ചില അനൂഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. വാക്കുകൾ, കുട്ടിക്കാലത്ത് അമ്മ വാങ്ങിച്ച്‌ നൽകി സൈക്കിൾ അഞ്ച് വയസായിട്ടും ചവിട്ടാൻ സാധിക്കാതെ വന്നതോടെയാണ് തനിക്ക് ശാരീരിക വളർച്ചയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് വീട്ടുകാർ മനസിലാക്കിയത്. പിന്നീട് കുറെ ആശുപത്രികളിൽ പോയി.

ഡോക്ടർമാർ എന്റെ കൈ പിടിച്ചു നോക്കുന്നതും, എക്‌സ്‌റേ എടുക്കുന്നതും അമ്മയുമായി ഡോക്ടർമാർ ഡിസ്‌കസ് ചെയ്യുന്നതൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ ആ സമയത്തൊക്കെ വളരെ ആക്ടീവാണ്. അന്ന് എന്ത് കിട്ടിലായും അതിന്റെ മുകളിൽ കയറി നിന്ന് കാര്യങ്ങളൊക്കെ നടത്തും എന്ന് അമ്മ പറയുന്നത് ഓർമ്മയുണ്ട്.

സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് എന്റേ ഈ കുഴപ്പത്തെ കുറിച്ചൊന്നും ധാരണയില്ലായിരുന്നു. എന്റെ ക്ലാസിൽ പഠിക്കുന്ന ചില കുട്ടികളൊക്കെ എന്നേക്കാൾ ഉയരമുണ്ട്. ഇവിടെ നിന്ന് പ്രത്യേക പരിഗണനകളും സ്‌നേഹ വാത്സ്യങ്ങളൊക്കെ കിട്ടിത്തുടങ്ങിയപ്പോൾ ഞാൻ എന്നെ കുറിച്ച്‌ തന്നെ ചിന്തിച്ചുതുടങ്ങി. പുറകിലിരിക്കുന്ന എന്നെ ടീച്ചേഴ്‌സ് മുന്നിൽ ഇരുത്തുക. അജയനെ ആരും തട്ടിയിടരുത് എന്നൊക്കെ പറയാറുണ്ടായിരുന്നു. മറ്റ് കുട്ടികൾക്ക് കിട്ടാത്ത കെയറിംഗ് എനിക്ക് കിട്ടുമ്പോൾ എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടെന്ന്-

ഒരുപാട് പൊടികൾക്കിടെയിലൂടെയാണ് ഞാൻ കുട്ടിക്കാലത്ത് വളർന്നത്. കാരണം, ഡോക്ടറെ കണ്ട് ഹോസ്പിറ്റലിൽ നിന്നിറങ്ങി നേരെ മെഡിക്കൽ ഷോപ്പുകളിൽ പോയി ഇത്തരം പൊടികളാണ് വാങ്ങാറുള്ളത്- എൽപി വിദ്യാഭ്യാസം കഴിഞ്ഞ് യുപി ക്ലാസിലേക്ക് ചേരുമ്പോഴാണ് ആ സംഭവം ഉണ്ടായത്. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സംഭവമാണിത്. അവിടെയുണ്ടായിരുന്ന പ്രിൻസിപ്പാൾ, എന്നെ കണ്ടപാടെ ഇഷ്ടപ്പെടാത്ത തരത്തിലുള്ള ഒരു ഡയലോഗായിരുന്നു വന്നത്. ഇതിനൊന്നും…അങ്ങനെയുള്ള ഒരു വാക്കാണ് പറഞ്ഞത്. ഒരുപാട് സ്റ്റെപ്പുകളുണ്ട്, വലിയ കുട്ടികളുണ്ട് , ഇതൊക്കെ തട്ടി എന്തേലും പറ്റിയാൽ എനിക്ക് ഉത്തരവാദിത്തം പറയാൻ പറ്റില്ല എന്നായിരുന്നു പ്രിൻസിപ്പൽ പറഞ്ഞത്

അവജ്ഞയോടെ തള്ളിക്കളയുന്ന ഒരു വാക്കാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. അത് എന്റെ അമ്മയ്ക്ക് വലിയ വിഷമമായി. അന്നാണ് എന്റെ അമ്മ ഞാൻ കാണാതെ കരയുന്നത് ഞാൻ കാണുന്നത്. പിന്നീട് ആ സ്‌കൂളിലേക്ക് പോകേണ്ട എന്ന് ഞാൻ അമ്മയോട് തന്നെ പറഞ്ഞു. അമ്മ റിക്വസ്റ്റ് ചെയ്യാനൊക്കെ പോയി. അന്ന് വേണ്ടായെന്ന് പറഞ്ഞ് അമ്മയെ വിളിച്ച്‌ പോകുകയായിരുന്നു

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

3 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

4 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

4 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

5 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

5 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

5 hours ago