Categories: kerala

തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പാലാ: പാലായില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണുണ്ടായതെന്ന് ഉമ്മന്‍ ചാണ്ടി. ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായതോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതില്‍ തകരില്ല. പാലായില്‍ നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തവണ ബിജെപി വോട്ടില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ട്. ബിജെപി വോട്ട് മറിച്ചതിന്റെ പേരില്‍ അവരുടെ നേതാവിനെതിരെ നടപടിയെടുത്തിട്ടുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള പരാജയത്തില്‍ തകരില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വരുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമാണ്. സ്ഥാനാര്‍ഥി നിര്‍ണയം നടന്നുകഴിഞ്ഞു. സമയമാകുമ്പോള്‍ പ്രഖ്യാപിക്കും. ഇനിയുള്ള ഉപതരിഞ്ഞെടുപ്പുകളെ നേരിടാന്‍ യുഡിഎഫ് സജ്ജമാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

10 seconds ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

33 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

42 mins ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

56 mins ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

1 hour ago

പറന്നുയര്‍ന്ന വിമാനത്തിന്റെ എ.സി യൂണിറ്റിൽ തീപ്പിടിത്തമെന്ന് സംശയം, അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡല്‍ഹി : വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് (എ.സി.) യൂണിറ്റില്‍ തീപ്പിടിത്തമുണ്ടായെന്ന സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കി. ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര…

1 hour ago