topnews

പാലക്കാട് ക്ഷേത്രത്തിൽ വൻ കവർച്ച: രണ്ട് ഭണ്ഡാരത്തിലെയും കാണിക്ക കവർന്നു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് വൻ കവർച്ച. മൈലംപുള്ളി വടക്കുംപുറം ശിവക്ഷേത്രത്തിലാണ് കവർച്ച നടന്നത്. രാത്രിയിലാണ് കവർച്ചയുണ്ടായത്.

രണ്ട് ഭണ്ഡാരവും കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലാണ്. പണവുമായി ക്ഷേത്രത്തിന്റെ പിന്നിലൂടെ സംഘം രക്ഷപ്പെട്ടുവെന്നാണ് കരുതുന്നത്. ഓഫിസ് മുറിയിലുള്ള അലമാരയും കുത്തിത്തുറന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരിയാണ് കവർച്ചാ വിവരം അറിഞ്ഞത്. സംഭവത്തിൽ കോങ്ങാട് പോലീസ് അന്വേഷണം തുടങ്ങി.

കർക്കടക മാസ പൂജ സമയത്തെ മുഴുവൻ കാണിക്കയും രണ്ട് ഭണ്ഡാരത്തിലായിരുന്നു. ചിങ്ങമാസ പൂജകൾക്കായി നട തുറക്കുന്നതിനൊപ്പം ഭണ്ഡാരവും തുറന്ന് പണം തിട്ടപ്പെടുത്തുന്നതിനായിരുന്നു തീരുമാനം. കോങ്ങാട് പോലീസ് സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പിന്തുടർന്നുള്ള അന്വേഷണമാണ് പോലീസ് തുടങ്ങിയിട്ടുള്ളത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago