kerala

പാലക്കാട് ഇക്കുറി ചരിത്രമെഴുതും, താമര വിരിയും, ശോഭ നിയമസഭയിലേക്ക്, പ്രഖ്യാപനം ഉടൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നേടിയത് വമ്പിച്ച മുന്നേറ്റമാണ്. തൃശ്ശൂര്‍ ലോക്സഭാ സീറ്റ് ജയിച്ചു എന്ന് മാത്രമല്ല തിരുവനന്തപുരത്തും, ആറ്റിങ്ങലും, ആലപ്പുഴയിലും ഒക്കെ സ്വപ്നസമാനമായ കുതിപ്പ് നടത്തി ബിജെപി. അതിൽ ഏവരെയും ഞെട്ടിച്ചത് രണ്ട് ലോകസഭാ മണ്ഡലങ്ങൾ ഒന്ന് ആലപ്പുഴയും, മറ്റൊന്ന് ആറ്റിങ്ങലും. ആലപ്പുഴയിലേത് ജെപിയുടെ കേന്ദ്രനേതൃത്വം പോലും ഞെട്ടി എന്നുള്ളതാണ് യാഥാർത്ഥ്യം. .

ശോഭാ സുരേന്ദ്രന്റെ സ്വപ്ന സമാനമായ കുതിപ്പിന് മറ്റൊരു അംഗീകാരം കൂടി . സംസ്ഥാനത്തെയും ദേശീയ തലത്തിലെയും ബിജെപി നേതൃത്വം പാലക്കാട് വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രൻ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇന്ന് കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ പോലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാർത്ഥിത്വം ചർച്ചാവിഷയമായി എന്നുള്ള വിവരങ്ങൾ പുറത്തുവരുന്നു. ശോഭാ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന പൊതുവികാരം ആണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളതും.

ഏതൊരു മണ്ഡലത്തിലും ഏതു തിരഞ്ഞെടുപ്പിലും ഏതു പ്രതികൂല കാലാവസ്ഥയിലും അവിടെയൊക്കെ വോട്ട് പതിന്മടങ്ങ് വർദ്ധിപ്പിക്കാനുള്ള ചാതുര്യമുള്ള നേതാവാണ് ശോഭാ സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ പെൺപുലി എന്ന നമുക്ക് ഉറപ്പിച്ചു പറയാം.
ഏറെക്കാലം ശോഭാ സുരേന്ദ്രൻ കാലുറപ്പിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തിയ മണ്ഡലമാണ് പാലക്കാട്. ആ മണ്ഡലത്തിൽ 2016 മത്സരിച്ചപ്പോൾ സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് സിപിഎമ്മിലെ പ്രധാനപ്പെട്ട സ്ഥലമൂത്ത നേതാവായ എൻ എൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്താക്കിക്കൊണ്ട് രണ്ടാം സ്ഥാനം പാലക്കാട് നേടി ശോഭാ സുരേന്ദ്രൻ ഷാഫി പറമ്പിൽ എന്ന കോൺ​ഗ്രസ് നേതാവ് ജയിച്ച തിരഞ്ഞെടുപ്പിൽ. നേടിയത് വെറും 22317 വോട്ടാണ് അതാണ് 40,076 എന്ന വോട്ടിലെത്തിച്ചത്.

Karma News Network

Recent Posts

ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ ഓട്ടിച്ചു വിട്ടു , താരസംഘടന അമ്മയിൽ സുരേഷ്​ഗോപി പങ്കുവച്ച ഓർമ്മകൾ വൈറൽ

നീണ്ട ഇരുപത്തിയേഴു വർഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന താരസംഘടന അമ്മയുടെ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പങ്കെടുത്ത…

6 hours ago

വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു, മരണം ഇന്ത്യയിലേയ്ക്കുള്ള യാത്രയ്ക്കിടെ

മെൽബൺ∙ വിമാനത്തിനുള്ളിൽ യുവതി കുഴഞ്ഞുവീണു മരിച്ചു. ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിക്കാനായി യാത്രതിരിച്ച മൻപ്രീത് കൗർ (24) ആണ് മരിച്ചത്. നാല്…

7 hours ago

വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം, വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം

വള്ളിക്കുന്ന് ∙ വിവാഹച്ചടങ്ങിൽ നൽകിയ വെൽകം ഡ്രിങ്കിൽ നിന്ന് രോ​ഗവ്യാപനം. വള്ളിക്കുന്നിൽ 238 പേർക്ക് മഞ്ഞപ്പിത്തം. മലപ്പുറം ജില്ലയിൽ ഇതോടെ…

7 hours ago

20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

തലശ്ശേരി: 20 ലിറ്റർ ( 30 കുപ്പി ) മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ. മാടപ്പീടികയിൽ വാഹന…

8 hours ago

പാലിയേക്കര ടോൾ പ്ലാസയിൽ ലോറി അലക്ഷ്യമായി പിന്നോട്ട് ഓടിച്ചു, അപകടമുണ്ടാക്കി; ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

തൃശ്ശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ടിപ്പർ ലോറി കാറിനെ നിരക്കി കൊണ്ടുപോയ സംഭവത്തിൽ ലോറി ഡ്രൈവറുടെ ലൈസൻസ് എൻഫോസ്മെന്റ്…

8 hours ago

കൊയിലാണ്ടി ഗുരുദേവ കോളേജില്‍ സംഘർഷം, പ്രിന്‍സിപ്പലിനെയും അധ്യാപകനെയും മർദ്ദിച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജില്‍ ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്‌ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘർഷത്തിലെത്തി. പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ.…

9 hours ago