Categories: keralamainstories

തൊടുപുഴയില്‍ പ്രതിശ്രുത വരനും കാമുകനും തമ്മില്‍ നടന്ന കൂട്ട അടിപിടിക്കുശേഷം യുവതി കാമുകനൊപ്പം പോയി

തൊടുപുഴ: തനിക്കുവേണ്ടി പ്രതിശ്രുത വരനും കാമുകനും തമ്മില്‍ നടന്ന അടിപിടിക്കും സംഘര്‍ഷത്തിനുമൊടുവില്‍ യുവതി കാമുകനൊപ്പം പോയി. പ്രതിശ്രുത വരനൊപ്പം വിവാഹ വസ്‌ത്രങ്ങളെടുക്കുന്നതിനിടെ കാമുകന്‍ യുവതിയെ കൂട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്‌ കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷത്തിനു വഴിവച്ചിരുന്നു.

ഇതേത്തുടര്‍ന്ന്‌ ഇന്നലെ പോലീസ്‌ സ്‌റ്റേഷനില്‍ നടന്ന അനുരഞ്‌ജന ചര്‍ച്ചകള്‍ക്കൊടുവില്‍ യുവതിയെ കാമുകനൊപ്പം വിടാന്‍ തീരുമാനമായി. ചര്‍ച്ചയില്‍ കാമുകനോടൊപ്പം തന്നെ പോകണമെന്നായിരുന്നു യുവതിയുടെ നിലപാട്‌. കാമുകന്റെ വീട്ടുകാരും ഇതിനു സമ്മതിച്ചു. യുവതിയുടെ അമ്മയും സഹോദരനും കാമുകന്റെ മാതാപിതാക്കളും ബന്ധുക്കളും സ്‌റ്റേഷനില്‍ എത്തിയിരുന്നു. യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിനു ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കഴിഞ്ഞ ദിവസം തന്നെ യുവതി കാമുകനൊപ്പം പോകണമെന്നു പറഞ്ഞതിനാല്‍ പ്രതിശ്രുത വരനും കുടുംബവും വിവാഹത്തില്‍ നിന്നു പിന്‍മാറിയിരുന്നു.

ഉടുമ്പന്നൂര്‍ സ്വദേശിയായ ക്രിസ്‌ത്യന്‍ പെണ്‍കുട്ടിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുന്‍പ്‌ പാലക്കുഴ സ്വദേശി ഗള്‍ഫിലേക്ക്‌ പോയി. ഈ സമയം, പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയും ഗുജറാത്തിലെ കണ്‍സ്‌ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജീനിയറുമായ ഇതര മതസ്‌ഥനായ യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍ നിന്നും ബംഗളുരുവിലേക്ക്‌ തിരികെ വന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്‌ചയം മേയ്‌ 20ന്‌ നടന്നു.

വിവാഹ വിവരം യുവതിയില്‍ നിന്നും അറിഞ്ഞ ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ ബുധനാഴ്‌ച ഇവിടെയെത്തി തുണി എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

10 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

35 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

1 hour ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

2 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago