entertainment

ദിലീപും കാവ്യയും വേര്‍പിരിയുന്നു, മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് പക കൂട്ടി, ഞെട്ടിക്കും വെളിപ്പെടുത്തലുമായി പല്ലിശ്ശേരി

നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചത് സിനിമ ലേഖകനായ പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി പറഞ്ഞിപുന്നത്. ദിലീപിന്റെ മഞ്ജുവിന്റെയും കാവ്യയുടേയുമൊക്കെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതൊക്കെ പല്ലിശ്ശേരി പറഞ്ഞു. ഇപ്പോള്‍ വീണ്ടും വിവാദ പ്രസ്താവനകളില്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ് പല്ലിശേരി. എന്നാല്‍ കാവ്യയുടെയും ദിലീപിന്റെയും കുടുംബം അടിച്ച് പിരിയുന്നുവെന്നാണ് പല്ലിശ്ശേരി തന്റെ യുട്യൂബ് ചാനലിലൂടെ പറയുന്നത്.

പല്ലിശ്ശേരിയുടെ വാക്കുകള്‍, ദിലീപിന്റെ സഹോദരി ഭര്‍ത്താവ് പുറത്ത് വിട്ട തെളിവുകള്‍ കാവ്യക്കെതിരെ നിര്‍ണായകമായിരുന്നു. അതുകൊണ്ട് തന്നെ തന്റെ മകളെ ദിലീപിന്റെ കുടുംബം ഒറ്റപ്പെടുത്തി എന്ന തിരിച്ചറിവാണ് കാവ്യയും കുടുംബവും ദിലീപിന്റെ കുടുംബവും തമ്മില്‍ തെറ്റിയത്. കാവ്യയെ വിളിച്ചിട്ട് പോകാന്‍ വീട്ടുകാര്‍ തയ്യാറാണ്. പക്ഷെ ദിലീപിന്റെ കുടുംബം വെയിറ്റ് ചെയ്യാന്‍ പറഞ്ഞിരിക്കുകയാണ്. കാര്യങ്ങള്‍ ഇത്രയും എത്തുമെന്ന് ആരും കരുതിയില്ല. നന്ദികേട് കാണിച്ചാല്‍ അതിന്റെ പത്ത് മടങ്ങ് കാവ്യയും കുടുംബവും കാണിക്കാനാണ് സാധ്യത. അതിനിപ്പോള്‍ കാവ്യയുടെ കുടുംബവും തുടക്കമിട്ടിരിക്കുകയാണ്. ബന്ധുക്കള്‍ തമ്മില്‍ ശത്രുക്കള്‍ ആകുമ്‌ബോള്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും എടുത്ത് തൊടുത്ത് വിടും. അതായത് മലര്‍ന്ന് കിടന്ന് തുപ്പുന്നതുപോലെ തന്നെ.. എന്നാല്‍ അങ്ങനെ തുപ്പിയാല്‍ ആര്‍ക്കാണ് നഷ്ടം. അത് ഇരുകുടുംബങ്ങള്‍ക്കും തന്നെയായിരിക്കും. അങ്ങനെ വരുമ്പോള്‍ ഇരുകൂട്ടരും പരസ്പരം പല കഥകളും പുറത്ത് വിടും. അപ്പോള്‍ നമ്മള്‍ ഇനി കേള്‍ക്കാന്‍ പോകുന്നത് ഇരുകുടുംബങ്ങളിലെയും രഹസ്യങ്ങള്‍ തന്നെയായിരിക്കും.

തന്റെ മകളെ ഒറ്റപ്പെടുത്തിയെന്ന ധാരണ കാവ്യയുടെ കുടുംബത്തിന് വല്ലാത്ത പകയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. എന്റെ മകളെ ഇനിയും ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ കുറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ഒരുത്തനെയും ഞങ്ങള്‍ വെറുതെ വിടില്ല. എല്ലാം മറക്കും എല്ലാ ബന്ധങ്ങളും ഞങ്ങള്‍ വിഛേദിക്കും. പറയാനുള്ള കാര്യങ്ങള്‍ കൃത്യമായ തെളിവോടുകൂടെ അന്വേഷണ ഉദ്യഗസ്ഥരെ അറിയിക്കും എന്ന് തന്നെയാണ് കാവ്യയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നുള്ള അവസാനത്തെ അസ്ത്രം. ഈ അസ്ത്രം മറുഭാഗത്ത് പാലിച്ചിട്ടുണ്ട്. കാരണം ദിലീപിന് കാര്യങ്ങളെല്ലാം അറിയാം. കാവ്യക്കും കാര്യങ്ങളെല്ലാം അറിയാം. കാരണം ദിലീപ് ഇപ്പോള്‍ ആകെ സമര്‍ദ്ദത്തിലാണ്. കാവ്യയെ തനിക്ക് ഉപേക്ഷിക്കാനും വയ്യ. തനിക് ഏറ്റവും വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായപ്പോള്‍ ‘നോ’ എന്ന് പറയാനും പറ്റാത്ത അവസ്ഥ. ഇത്രയും നാള്‍ ഒരുമിച്ച് നിന്നവര്‍ ഇനി പിരിയാന്‍ പോകുമ്‌ബോള്‍ ആരുമറിയാത്ത പല രഹസ്യങ്ങളും പുറത്ത് വരാന്‍ പോകുന്നു. അതായത് നമ്മള്‍ ഇനിയും ഞെട്ടാന്‍ പോകുകയാണ്.

കാവ്യയുടെയും അച്ഛനും അമ്മയും ബന്ധുക്കളും പറയുകയാണ് ഞങ്ങളുടെ മകളല്ല കുറ്റക്കാരി. കാരണം അവളെ ഇതിലേക്ക് പ്രരിപ്പിച്ചതാണ്. നല്ലൊരു വിവാഹ ജീവിതം കണ്ടുകൊണ്ട് നല്ലൊരു വിവാഹം അവളെ കഴിച്ച് കൊടുത്തവരാണ് ഞങ്ങള്‍. എന്നിട്ടും ആ കല്യാണം തകര്‍ത്തുകൊണ്ടാണ് ദിലീപ് അവളെ വീണ്ടും കൂട്ടിക്കൊണ്ടുപോയത്. എന്റെ മകളെ വെറുതെ വിടാമായിരുന്നു. എന്നിട്ടും പ്രലോഭനങ്ങള്‍ കൊടുത്തു.സ്വത്തുക്കള്‍ കൊടുക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും ആ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. അതൊക്കെ ഇനി പുറത്ത് വരാനിരിക്കുന്ന തെളിവുകളാണ്. അതുകൊണ്ട് തന്നെ രണ്ടുകൂട്ടരും പരസ്പരം മല്ലടിച്ച് രഹസ്യങ്ങളൊക്കെ പുറത്ത് വിടട്ടെ.

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

38 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

1 hour ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago