Categories: kerala

നീ തിന്നുന്നത് എന്റെ എച്ചിലാണ്, അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം എന്നു പറഞ്ഞു, ദിലീപ് അന്ന് നിഷാല്‍ ചന്ദ്രയോട് പറഞ്ഞത്

നടിയെ ആക്രമിച്ച കേസ് റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ ദിലീപിന്റെയും മഞ്ജു വാര്യരുടെയും കാവ്യയുടെയും ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതൊക്കെ വിവാദ പ്രസ്താവനകളിലൂടെ തുറന്ന് പറഞ്ഞ സിനിമ ലേഖകനാണ് പല്ലിശ്ശേരി. ഇപ്പോള്‍ കേസിന്റെ നിര്‍ണായക ദിവസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. തന്റെ യൂട്യൂബ് ചനലില്‍ പങ്കുവെച്ച വീഡിയോയിലൂടെ വീണ്ടും വിവാദ പ്രസ്താവനകല്‍ നടത്തിയിരിക്കുകയാണ് പല്ലിശ്ശേരി. ദിലീപിനും കാവ്യക്കും എതിരെ കാവ്യയുടെ മുന്‍ ഭര്‍ത്താവ് രംഗത്തെത്തുകയാണ് എന്ന വെളിപ്പെടുത്തലുമായാണ് പല്ലിശ്ശേരി എത്തിയിരിയ്ക്കുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. അതിനിടയില്‍ ഒരു കുനിഷ്ട് ചോദ്യമാണ് ഒരു സുഹൃത്ത് ചോദിച്ചത്. അതും പാവം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പല്ലിശ്ശേരി വീഡിയോ തുടങ്ങിയത്. നടിയെ ആക്രമിച്ച കേസില്‍ എന്തിനാണ് സുരേഷ്ഗോപിയെ വലിച്ച്യ്ക്കുന്നത്. അതായത് ഈ കേസില്‍ കാവ്യയെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അവരിലൊരാള്‍ സുരേഷ് ഗോപിയുടെ ബന്ധുവാണ്. പക്ഷെ അതെങ്ങനെ ശരിയാകും. എന്നാല്‍ പിന്നെ കാവ്യയേക്കാള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ചന്ദ്രയുമായാണ് സുരേഷ്‌ഗോപിയ്ക്ക് ബന്ധം. ഇവരുടെ കല്യാണം നടത്താന്‍ ഒരു പരിധിവരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധുത്വം പറയുകയാണെങ്കില്‍ കാവ്യയുടെ മുന്‍ഭര്‍ത്തവുമായിട്ടാണ് ഇവര്‍ക്ക് ബന്ധമുള്ളത്.

എന്നാല്‍ ഈ കേസില്‍ സുരേഷ്ഗോപി ഇതുവരെ ഒരു പക്ഷവും ചേര്‍ന്നിട്ടില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞതും. സുരേഷ്ഗോപിയെ അറിയാവുന്നവരും മനസിലാക്കിയത്. സുരേഷ് ഗോപി പറയുന്നത് കേസ് കേസിന്റെ വഴിയ്ക്ക് പോകും. ഞാന്‍ നീതിപതിയായി നില്‍ക്കുന്ന ഒരാളല്ല.അത് അവിടെ നടക്കട്ടെ എന്നാണ്. എന്നാലും ഒരു കാര്യം ചോദിച്ചേക്കാം. എന്തുകൊണ്ട് സുരേഷ്ഗോപി അകന്നു നില്‍ക്കുന്നത്. സത്യത്തിന് വേണ്ടി നില്‍ക്കുകയാണെങ്കില്‍ ഈ കേസില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് സുരേഷ്‌ഗോപിയ്ക്ക് അറിയാല്ലോ? അപ്പോള്‍ ഒരുപക്ഷവും ഇല്ല എന്ന് പറയുമ്‌ബോള്‍ അത് ഏത് അര്‍ഥത്തില്‍ വിനിയോഗിക്കണമെന്ന് നമുക്ക് അറിയില്ല.

ഇപ്പോള്‍ സജീവമായി കേസ് നടന്നുകൊണ്ടിരിക്കുമ്‌ബോള്‍ അധികാര കേന്ദ്രങ്ങളെ സ്വന്തമാക്കി കൊണ്ടിരിക്കുമ്‌ബോള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരെയും നീതിപതികളെയും വിലയ്ക്ക് വാങ്ങാന്‍ വേണ്ടി ചാക്ക് കണക്കിന് പണവുമായി ഓടി നടക്കുമ്‌ബോള്‍ എന്താണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ കേസില്‍ കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ചന്ദ്ര ഇവിടെ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. എന്തിന്? അതിനും ഉത്തരമുണ്ട്. തന്നെയും കുടുംബത്തെയും അപമാനിച്ച തന്നില്‍ നിന്നും തന്റെ ഭാര്യയെ വേര്‍പ്പെടുത്തിയ ദിലീപിനെ ജയിലില്‍ അടയ്ക്കാനുള്ള ലക്ഷ്യം മാത്രമേ ഇപ്പോള്‍ നിഷാലിനും കുടുംബത്തിനും ഉള്ളു. അതിനുള്ള കാരണവും നിരവധിയാണ്. എന്നാല്‍ നിഷാല്‍ ചന്ദ്ര ആരാണെന്ന് അറിയേണ്ടേ, നിഷാല്‍ ബാല നടനായി സിനിമയിലേക്ക് എത്തിയ ഒരു പയ്യനാണ്. പക്ഷെ അങ്ങനെ സിനിമയില്‍ സജീവമായാല്‍ തന്റെ ഭാവി രക്ഷപ്പെടില്ലെന്ന് മനസിലാക്കിയിട്ടാകണം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഗള്‍ഫിലേക്ക് പോയതും രക്ഷപ്പെട്ടതും. എന്നിട്ടും മമ്മുട്ടി നായകനായ ഇലവംകോട് ദേശം എന്ന സിനിമയില്‍ നിശാല്‍ അഭിനയിച്ചു. അങ്ങനെ സിനിമ മോഹം ഉള്ളില്‍ വെച്ച് കൊണ്ട് മാത്രമാണ് സിനി നടിയായ കാവ്യാമാധവനെ വിവാഹം കഴിക്കാന്‍ നിഷാല്‍ തയ്യാറായത്. അവിടെ പ്രശ്‌നങ്ങള്‍ തീരേണ്ടതായിരുന്നു. നിഷാലിന്റെ ഭാര്യ പദം അലങ്കരിച്ച കാവ്യയും നിശാലും ഒരുമിച്ച് നല്ലൊരു ജീവിതം ആരംഭിക്കട്ടെയെന്നാണ് പലരും ആഗ്രഹിച്ചത്.

പക്ഷെ അവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിന്റെ മനസിനെയും കുടുംബത്തെയും മുറിവേല്‍പ്പിച്ചത്. ഇരുവരുടെയും വിവാഹ മോചനത്തിന് മുന്‍പ് തന്നെ ഒരു അഭിമുഖത്തില്‍ നിഷാലിന്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മള്‍ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാല്‍ കാവ്യയുടെ അച്ഛനും അമ്മയും മകള്‍ക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാല്‍ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതല്‍ ഒരു നിമിഷം പോലും തന്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. അവര്‍ തമ്മിലായിരുന്നു സംസാരം മുഴുവന്‍. രാത്രിയും പകലുമെന്നില്ലാതെ അവര് തമ്മിലായിരുന്നു സംസാരം മുഴുവന്‍. അവിടെ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലായിരുന്നു .

അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാല്‍ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു. ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനൊടു പറഞ്ഞത്. എടാ നീ തിന്നുന്നത് എന്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിന്റെ കൈയില്‍ നിന്നും കാവ്യയെ വേര്‍തിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോള്‍ നിഷാല്‍ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്. എന്നിട്ടും പക അടങ്ങിയിട്ടില്ല. എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാല്‍ വരാന്‍ പോകുന്നുവെന്ന് കേട്ടത്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തന്റെ കുടുംബത്തെ തകര്‍ത്ത ഒരാളെ ഒരു അവസരം കിട്ടിയാല്‍ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ? അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലും താന്‍ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദ്യോശത്തോടെ ഗള്‍ഫില്‍ നിന്നും എത്തിയി രിക്കുകയാണ്. അങ്ങനെ ഈ കേസിന്റെ ഗതി മാറിമറിഞ്ഞു കൊണ്ടിരിക്കുകയാണ്. നിഷാല്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാന്‍ എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു. എന്റെ കുടുംബവും എല്ലാം ക്ഷിമിക്കാന്‍ തയ്യാറായിരുന്നു. കാവ്യയുടെ ഇന്നലെകള്‍ ഞങ്ങള്‍ക്ക് അറിയേണ്ടായിരുന്നു. എന്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങളെ തകര്‍ക്കുന്ന രീതിയുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എന്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്പിലോ കോടതിയ്ക്ക് മുന്‍പിലോ എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാല്‍ പറഞ്ഞത്.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

21 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

33 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago