national

പാണക്കാട് സാദിഖലിയും രാമനൊപ്പം ;ഞെട്ടിത്തരിച്ച് കേരളമുസ്ലിങ്ങൾ

കേരളത്തിൽ രാമക്ഷേത്രത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത് മിണ്ടിയാൽ അവർക്കു പിന്നെ കിട്ടുന്നത് എട്ടിന്റെ പണി ആയിരിക്കും. പ്രാണപ്രതിഷ്ഠയ്ക്കു ശേഷം അത്തരത്തിലുള്ള നിരവധി സംഭാവനകളാണ് കേരളത്തിൽ നടന്നത് ഇപ്പോൾ പുലി വാല് പിടിച്ചിരിക്കുന്നത് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളാണ്.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്രത്തെ കുറിച്ചുള്ള പ്രസംഗത്തില്‍ പ്രതിക്ഷേധിച്ച് ഐഎന്‍എല്‍. അയോധ്യയിലെ രാമക്ഷേത്രം രാജ്യത്തെ ബഹുഭൂരിപക്ഷത്തിന്റെ ആവശ്യമായിരുന്നു. തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം പണികഴിപ്പിക്കാനിരിക്കുന്ന പള്ളി ഒരേപോലെ മതേതരത്വത്തിന്റെ പ്രതീകങ്ങളാണ് എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗം. ഇതിനെതിരെയാണ് ഐഎന്‍എല്ലും തീവ്ര മുസ്ലീം വാദികളും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി എത്തിയത്.

രാമക്ഷേത്രം ഒരു യാഥാര്‍ത്ഥ്യമാണ്. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉള്ള നിര്‍മ്മിതിയാണ് രാമക്ഷേത്രം. അങ്ങിനെ തന്നെയാണ് ബബരി മസ്ജിദും. രണ്ടും ഇന്ത്യയുടെ ഭാഗമാണ്. മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. അത് കര്‍സേവകര്‍ നടത്തുന്നതാണ്. തകര്‍ത്തതും അവരാണെന്ന് നമുക്കറിയാം. അതില്‍ അക്കാലത്ത് നമുക്ക് പ്രതിഷേധം ഉണ്ടായിരുന്നു. അതിനെ സഹിഷ്ണുതയോടെ നേരിടാനും നമുക്ക് സാധിച്ചുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

ജനുവരി 24ന് മഞ്ചേരിക്കടുത്ത് പുല്‍പറ്റയില്‍ നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും സെന്‍സിറ്റീവായ മുസ്ലീങ്ങള്‍ കേരളത്തിലാണെന്നും പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിന്റെ രാമരാജ്യം ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യമല്ല. രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതറിയാത്തവരല്ല കേരളത്തിലെ രാഷ്‌ട്രീയ നേതാക്കളെന്നും, അണികളെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും ഐഎന്‍എല്‍ വര്‍ക്കിംഗ് പ്രസിഡന്റ് എന്‍കെ അബ്ദുള്‍ അസീസ് പ്രതികരിച്ചു.

ബാബറിന്റെ സൈന്യം ശ്രീരാമ ക്ഷേത്രം തകര്‍ക്കുമ്പോള്‍ നിരവധി ഹിന്ദുക്കള്‍ അതിനെ ചെറുക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ബാബറിന്റെ സൈനിക ജനറല്‍ മിര്‍ ബാഖിയുടെ സൈനിക ശക്തിക്ക് മുന്‍പില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്താണ് ബാബര്‍ അയോദ്ധ്യ പിടിച്ചെടുത്തതെന്ന് ഉത്തര്‍ പ്രദേശിലെ ബരാബങ്കി ജില്ലയിലെ ബ്രിട്ടീഷ് ഗസറ്റഡ് ഓഫീസറായിരുന്ന ഹാമില്‍ട്ടണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലെ പുരാവസ്തുഗവേഷണ കണ്ടെത്തലുകളനുസരിച്ച് ശ്രീരാമക്ഷേത്രം പണികഴിപ്പിച്ചത് ബി.സി ആയിരത്തിലാകാമെന്ന് കരുതപ്പെടുന്നു.

അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം 2003 മാര്‍ച്ച് 5 മുതല്‍ ഓഗസ്റ്റ് 7 വരെ അയോധ്യയില്‍ നടത്തിയ ഖനനങ്ങള്‍ അവിടെ മൂന്ന് ക്ഷേത്രങ്ങള്‍ നിലനിന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണത്തിനായുള്ള പോരാട്ടം ആദ്യ ക്ഷേത്രം തകര്‍ത്ത ദിനംമുതല്‍ തന്നെ ഹിന്ദുക്കള്‍ ആരംഭിച്ചിരുന്നു. സംഘ പരിവാര്‍ പ്രസ്ഥാനങ്ങളും ഈ പോരാട്ടത്തില്‍ പങ്ക് ചേര്‍ന്നു. അങ്ങനെ അഞ്ഞൂറിലധികം വര്‍ഷങ്ങളുടെ നിരന്തര പോരാട്ടങ്ങള്‍ക്കും ബലിദാനങ്ങള്‍ക്കും ശേഷമാണ് 2019-ല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം പുനര്‍ നിര്‍മിക്കുവാന്‍ അവസരം ലഭിച്ചത്.

പുതിയ ക്ഷേത്രം ആധുനിക സാങ്കേതിക വിദ്യയുടെയും പുരാതന ഭാരതീയ വാസ്തു വിദ്യയുടെയും സംയോജനമാണ്. സ്വാതന്ത്ര്യാനന്തരം ഭാരതത്തില്‍ നിര്‍മിക്കപ്പെടുന്ന ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് പുതിയ രാമ മന്ദിരം. ദക്ഷിണ ഭാരതത്തിലെ ക്ഷേത്ര ഗോപുര നടകള്‍ക്ക് സമാനമായ രീതിയിലാണ് കിഴക്ക് ഭാഗത്തെ പ്രവേശന കവാടം തേക്ക് തടിയില്‍ നിര്‍മിച്ചിട്ടുള്ളത്.

ക്ഷേത്രത്തിന്റെ ചുവരുകളില്‍ ശ്രീരാമന്റെ ജീവിതം ചിത്രീകരിക്കുന്ന കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മൂന്ന് നിലകളുള്ള ക്ഷേത്രത്തിന് അഞ്ച് താഴികക്കുടങ്ങളുണ്ട്. സൂര്യ പ്രകാശം രാമ വിഗ്രഹത്തില്‍ പതിക്കുന്ന തരത്തില്‍ നിര്‍മിച്ചിട്ടുള്ള ഗര്‍ഭഗൃഹമാണ് ക്ഷേത്രത്തിന്റെ കേന്ദ്ര ഭാഗം.

Karma News Network

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പ്, നാലാം ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…

21 mins ago

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

9 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

9 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

10 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

10 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

11 hours ago