കോഴിക്കോട്. പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് ഭിന്നശേഷിക്കാരനായ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി. തങ്ങള്‍ ജോസഫിന് ആവശ്യമായ എല്ലാ സഹായവും നല്‍കിയതായിട്ടാണ് പഞ്ചായത്ത് ഭരണ സമിതിയുടെ വാദം. സംഭവത്തില്‍ ഹൈക്കോടതി കേസ് എടുത്തിരുന്നു.
ചക്കിട്ടപാറ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ എതിര് കക്ഷിയായിട്ടാണ് കേസ് എടുത്തത്. പെന്ഷന് ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പറഞ്ഞ് ജോസഫ് നവംബര്‍ 9ന് പഞ്ചായത്തിന് കത്തു നല്കി. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് വീട് സന്ദര്‍ശിച്ചു. തൊഴിലുറപ്പ് ജോലി മറ്റ് പറമ്പുകളില്‍ പോയി ചെയ്യാന്‍ സാധിക്കില്ലെന്നും സ്വന്തം വീട്ടില്‍ ചെയ്യാന്‍ അവസരം ഒരുക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് സ്വന്തം പറമ്പില്‍ ജോലി ചെയ്യാന്‍ സംവിധാനം ഒരുക്കി. കഴിഞ്ഞ വര്‍ഷം 98 പണി എടുത്തു. ഡിസംബര്‍ അവസാനം പെന്ഷന് ലഭിച്ചു. മകളുടെ പെന്‍ഷനും ജോസഫാണ് കൈപ്പറ്റിയത്. എന്നാല്‍ 13 മാസമായി മകള്‍ കൂടെയില്ല. മകള്‍ അഭയമന്ദിരത്തിലാണ്. രണ്ടു പേരുടേതുമായി 24400 രൂപ കഴിഞ്ഞ വര്‍ഷം പെന്ഷന് കൈപ്പറ്റിയിരുന്നു. ജോസഫ് മുമ്പും ആത്മഹത്യ പ്രഖ്യാപനം നടത്തിയിട്ടുണ്ടെന്നും പഞ്ചായത്ത് പറയുന്നു.
പട്ടയം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അത്മഹത്യ മുഴക്കിയത്. വീട്ടിലേക്ക് വാഹനം പോകുന്നില്ലെന്നായിരുന്നു മറ്റൊരു പരാതി. ജോസഫിനായി അഞ്ച് ലക്ഷം രൂപ മുടക്കി റോഡ് നിര്‍മിച്ചു. അതിദരിദ്രരുടെ പട്ടികയില്‍ പെടുത്തി വീട് വെയ്ക്കാന്‍ നാല് ലക്ഷം അനുവദിച്ചു. 54000 രൂപ പെന്‍ഷനായും തൊഴിലുറപ്പ് കൂലിയായും കഴിഞ്ഞ വര്‍ഷം കൈപ്പറ്റിയിരുന്നുവെന്നും പഞ്ചായത്ത്. അതേസമയം ജോസഫിന് മരണക്കുറിപ്പ് എഴുതി നല്‍കിയത് മാധ്യമപ്രവര്‍ത്തകനാണ്. രണ്ടു കൈകള്‍ക്കും ശേഷിയില്ലാത്ത ജോസഫിന് എഴുതാന്‍ സാധിക്കില്ലെന്നും പഞ്ചായത്ത്.
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…