kerala

എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ക്രോസ് വോട്ട് ചെയ്തയാള്‍ കുലംകുത്തി: പന്ന്യന്‍ രവീന്ദ്രന്‍ draupadi murmu

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്താള്‍ കുലംകുത്തിയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍. ആരാണിത് ചെയ്തതെന്ന് അറിഞ്ഞാല്‍ അവര്‍ കേരളരാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തരാകും. കേരളത്തില്‍ നിന്ന് ഒരു വോട്ടാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയ്ക്ക് ലഭിച്ചതെങ്കിലും അത് അപകടകരമാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ 140 എംഎല്‍എമാരില്‍ ഒരാളാണ് ദ്രൗപതിക്ക് വോട്ടു ചെയ്തത്. എന്നാല്‍ ഇതാരാണെന്ന് വ്യക്തമല്ല.

പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്കാണ് കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ബിജെപി-എന്‍ഡിഎ സഖ്യത്തിന് നിയമസഭയില്‍ ഒരു എംഎല്‍എ പോലുമില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എ ഇരു മുന്നണികളുടെയും പൊതു തീരുമാനത്തിന് വിരുദ്ധമായി ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തുവെന്നാണ് വ്യക്തമാകുന്നത്.

ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജെഡിഎസ് കേരള ഘടകം പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്യുക എന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. 64.03 ശതമാനം വോട്ട് ദ്രൗപതിക്ക് ലഭിച്ചപ്പോള്‍ യശ്വന്ത് സിന്‍ഹയ്ക്ക് 35.97 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. പ്രതിപക്ഷത്തെ 17 എംപിമാര്‍ മുര്‍മുവിന് അനുകൂല ക്രോസ് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

5 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

6 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

6 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

8 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

8 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

8 hours ago