തിരുവനന്തപുരം. പാരാഗ്ലൈഡിങ്ങ് നടത്തിയ രണ്ട് പേര് വര്‍ക്കലയില്‍ ഹൈമാസ്റ്റ് തൂണില്‍ കുടുങ്ങിയ സംഭവത്തില്‍ മൂന്ന് പേര് പോലീസ് കസ്റ്റഡിയില്‍. ഉത്തരാഖണ്ഡ് സ്വദേശിയായ ട്രെയ്നര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ് പ്രഭുദേവ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അപകടകരമായ രീതിയില്‍ പറന്നതിനാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ പെട്ട ട്രെയ്നര്‍ സന്ദീപും കോയമ്പത്തൂര്‍ സ്വദേശിനി പവിത്രയും ഒന്നര മണിക്കൂറിന് ശേഷമാണ് താഴെയിറങ്ങിയത്.
അപകടത്തില്‍പ്പെട്ടയാളെ ഉപയോഗിച്ച് വ്യാജരേഖ ചമയ്ക്കാനും പോലീസ് കസ്റ്റഡിയില്‍ എടുത്തവര്‍ ശ്രമിച്ചതായി പോലീസ് പറയുന്നു. ചികിത്സയ്ക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു. ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. വര്‍ക്കല ഹെലിപ്പാഡില്‍ നിന്നും പറന്ന് പൊങ്ങിയ ഇരുവരും കാറ്റിന്റെ ദിശമാറിയതുമൂലം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുകയായിരുന്നു.
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…