mainstories

പ്രതികള്‍ പദ്ധതിയിട്ടത് സഭയില്‍ സ്വയംതീകൊളുത്താന്‍, നിർണായക വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് അതിക്രമണത്തിൽ പ്രതികൾ നടപ്പിലാക്കിയത് പ്ലാൻ ബി. പാര്‍ലമെന്റില്‍ അതിക്രമം നടത്തുമ്പോള്‍ ദേഹത്ത് സ്വയം തീകൊളുത്താന്‍ പ്രതികള്‍ പദ്ധതിയിട്ടിരുന്നതായി ഡല്‍ഹി പോലീസ് കണ്ടെത്തി. പാര്‍ലമെന്റ് അതിക്രമത്തിലെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ലളിത് ഝായെ ചോദ്യംചെയ്തതിൽ നിന്നുമാണ് ഈ വിവരങ്ങൾ കിട്ടിയത്.

തീകൊളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേല്‍ക്കാതിരിക്കാന്‍ പുരട്ടുന്ന ക്രീം കിട്ടാതെ വന്നപ്പോഴാണ് പദ്ധതി ഉപേക്ഷിച്ചതെന്നും പോലീസ് പറഞ്ഞു. ക്രീം കിട്ടാതായതോടെ പ്രതികൾ മറ്റൊരു പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് പ്രകാരം പ്ലാന്‍ ബി അനുസരിച്ച് സ്‌പ്രേ അടിക്കുന്ന രീതിയിലേക്ക് പദ്ധതി മാറ്റുകയായിരുന്നു.

അതേസമയം കേസിൽ സാഗർ ശർമ, മനോരഞ്ജൻ ഡി. അമോൽ ഷിൻഡെ, നീലം ദേവി, ലളിത് മോഹൻ ഝാ എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഏഴ് സ്മോക്ക് സ്പ്രേകളുമായാണ് എത്തിയതെന്നും പൊലീസ് പറഞ്ഞു. സന്ദർശക ഗാലറിയിലിരുന്ന സാഗർ ശർമയും മനോരഞ്ജനും ലോക്സഭയുടെ ചേംബറിലേക്ക് ചാടുകയായിരുന്നു. ഇവർ മഞ്ഞനിറത്തിലുള ദ്രാവകം സ്പ്രേ ചെയ്യുകയും ചെയ്തു.

കേസിന്റെ തെളിവെടുപ്പിനായി അന്നുനടന്ന കാര്യങ്ങൾപുനഃസൃഷ്ടിക്കാൻ പൊലീസ് പാർലമെന്റിന്റെ അനുമതി തേടുമെന്നും റിപ്പോർട്ടുണ്ട്. അക്രമികൾ ഗൂഗിളിൽ പാർലമെന്റിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ നടത്തി പാർലമെന്റ് സുരക്ഷയുടെ പഴയ വിഡിയോകൾ ഉൾപ്പെടെയുള്ള പല കാര്യങ്ങളും വിശദമായി മനസിലാക്കിയിരുന്നു.

karma News Network

Recent Posts

കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു…

26 mins ago

തിരുവനന്തപുരത്ത് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്, പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലൈനിലെ ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌.…

38 mins ago

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ച 44കാരൻ അറസ്റ്റിൽ

മലപ്പുറം യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി…

52 mins ago

നിരന്തരം അപകടം, മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ…

1 hour ago

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

2 hours ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

2 hours ago