trending

പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും, ഇടക്കാല ബജറ്റ് നാളെ

പാർലമെൻറ് ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ഇടക്കാല ബജറ്റ് നാളെ കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ബജറ്റ് അവതരണത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെൻറിൽ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടത്തും.

രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ആണ് നരേന്ദ്ര മോദി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണത്തിന് പാർലമെൻ്റ് സമ്മേളിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ ദുസ്സഹമാക്കിയ ജനജീവിതത്തെ കൈപിടിച്ച് ഉയർത്താനുള്ള എന്തെല്ലാം ബജറ്റിൽ ഉണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഭരണ നേട്ടങ്ങളും കാഴ്ചപ്പാടുകളും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള നയപ്രഖ്യാപനം രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് പാർലമെൻ്റിൽ നടത്തും. അമൃത കാലത്തിൽ ഇന്ത്യ ,വികസിത രാജ്യമായി തീരുമെന്ന കാഴ്ചപ്പാടോടെയുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

വികസനത്തിനും ക്ഷേമ പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകാനാണ് ബജറ്റിൽ ശ്രമമെങ്കിലും വൻകിട പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകാനിടയില്ല. മൂലധന നിക്ഷേപങ്ങൾ കുറച്ച് കൃഷി ആരോഗ്യം ഇലക്ട്രിക് വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ നൽകുന്ന ബജറ്റ് ആകും വോട്ട് ഓൺ അക്കൗണ്ടായി നിർമല സീതാരാമൻ അവതരിപ്പിക്കുക.

കഴിഞ്ഞ ശൈത്യകാല സമ്മേളനത്തിൽ പ്രതിഷേധിച്ചതിൻ്റെ പേരിലുണ്ടായിരുന്ന പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ ഇന്നലെ പിൻവലിച്ചിരുന്നു. പ്രതിപക്ഷ സഹകരണം ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അഭ്യർത്ഥിച്ചിരുന്നെങ്കിലും വിലക്കയറ്റം ഉൾപ്പടെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിൽ ഉയർത്താനാണു സാധ്യത.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

16 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

38 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

1 hour ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

1 hour ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 hours ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

2 hours ago