മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി വിജയ്. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് നടി. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ഏറെ താരം ഏറെ ശ്രദ്ധേയമായി. സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്.
കുടുംബവിളക്കിലെ സഹതാരമായ ആതിര മാധവിനെ കണ്ടുമുട്ടിയ സന്തോഷവും പാർവതി പങ്കിട്ടിരുന്നു. എന്റെ സ്വീറ്റിയോടൊപ്പമുള്ള മനോഹരനിമിഷങ്ങൾ എന്ന ക്യാപ്ഷനോടെയായാണ് പാർവതി ഫോട്ടോ പോസ്റ്റ് ചെയ്തത്. അരുണാണ് ചിത്രം പകർത്തിയതെന്നും പാർവതി കുറിച്ചിരുന്നു. പാർവതിയെപ്പോലെ തന്നെ കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിരയും.
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന പരമ്പരയിൽ അനന്യ എന്ന കഥാപാത്രമായി തിളങ്ങി നിൽക്കുകയായിരുന്നു താരം. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നതിന്റെ സന്തോഷത്തിലാണ് ആതിരയും കുടുംബവും. താൻ ഗർഭിണിയാണെന്ന വിവരം വിവാഹ വാർഷിക ആഘോഷ ചടങ്ങിനിടെയാണ് ആതിര പ്രേക്ഷകരുമായി പങ്കുവെച്ചത്. ഗർഭിണിയായതിന്റെ അഞ്ചാം മാസത്തിലേക്ക് കടന്നതിന്റെ സന്തോഷം പങ്കിട്ടുള്ള വീട്ടുകാർക്കൊപ്പമുള്ള ചടങ്ങിന്റെ വിശേഷങ്ങൾ അടുത്തിടെ പറഞ്ഞിരുന്നു.
കുടുംബവിളക്കിൽ ഇനി ഉണ്ടാകില്ലെന്നും താരം അടുത്തിടെ വ്യക്തമാക്കിയിരുന്നു, ഇനി കുടുംബവിളക്കിൽ അഭിനയ രംഗത്ത് ഉണ്ടാകില്ല. അഭിനയിക്കുമ്പോൾ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അവസാന ദിവസത്തെ ഷൂട്ടിലൊക്കെ കുറച്ച് സ്ട്രെയിൻ ഉണ്ടായിരുന്നു. ബീച്ചിലെ പാറപ്പുറത്ത് വലിഞ്ഞ് കയറുകയും ബീച്ചിൽ ഇറങ്ങുന്നതുമായിട്ടുള്ള കുറേ സീനുകൾ ഉണ്ടായിരുന്നു. നന്നായി വെയിലും കൊണ്ടിരുന്നു. ആ എപ്പിസോഡുകൾ ഇനി വരാൻ പോവുന്നതേയുള്ളു.
അവസാന ദിവസം ആയത് കൊണ്ട് ഞാൻ വളരെയധികം എൻജോയ് ചെയ്തിരുന്നു. ഇനി കുറേ കാലം കഴിയണം ഇതുപോലൊരു അനുഭവങ്ങളിലൂടെ പോവാൻ . ഒരു മാസം കൂടി അഭിനയിക്കാം എന്നായിരുന്നു നേരത്തെ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോൾ തീരെ വയ്യാതെയായി. ഒരുപാട് സ്ട്രെസ് എടുക്കും പോലെയാണ് തോന്നുന്നത്. സ്ട്രെയിൻ ഫീൽ ചെയ്യുന്നതോടെ ബോഡി വീക്ക് ആയി. അങ്ങനെയാണ് തൽകാലം അഭിനയം നിർത്താം എന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ആതിര മാധവ് വ്യക്തമാക്കുന്നു.
ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും അഭിനയം തുടർന്നോണ്ട് പോന്നത് ഡോക്ടറുടെ കൃത്യമായ നിർദ്ദേശങ്ങൾ അനുസരിച്ചായിരുന്നു. മൂന്ന് മാസം ആയപ്പോഴെക്കും എനിക്ക് മടി തുടങ്ങി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി ആഴ്ചയിൽ അഞ്ചാറ് ദിവസം 50 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സാഹചര്യമായിരുന്നു. പലപ്പോഴും ലൊക്കേഷനിൽ നിന്ന് ആശുപത്രിയിൽ പോവേണ്ട സാഹചര്യായിരുന്നു. കുടുംബവിളക്ക് ടീമിൽ നിന്നും വലിയ സപ്പോർട്ടാണ് ലഭിച്ചത്. എനിക്ക് വയ്യാതെ ആവുന്ന ദിവസങ്ങളിൽ പിറ്റേന്ന് അവധി തരുമായിരുന്നു. എങ്കിലും കുഴപ്പങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോവുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷം മാത്രമേ അഭിനയത്തിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് ചിന്തിക്കുകയുള്ളു. അതൊക്കെ വഴിയേ സംഭവിക്കേണ്ടതാണല്ലോ
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…