entertainment

ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ല, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്തയെ തള്ളി പാര്‍വതി രംഗത്ത്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആവശ്യവുമായി സിപിഐഎം ഉള്‍പ്പെടെ ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും മത്സരിക്കുന്ന കാര്യം എവിടെയും താന്‍ പറഞ്ഞിട്ടില്ലെന്നും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് തുറന്നടിച്ച് നടി പാര്‍വ്വതി തിരുവോത്ത്. നടിയെ മത്സരിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനോടാണ് പാര്‍വ്വതി പ്രതികരിച്ചത്. തെരഞ്ഞെടുപ്പില്‍ പാര്‍വ്വതിയെ മത്സരിപ്പിക്കാന്‍ ചില ഇടതുപക്ഷ സിനിമ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

‘വാസ്തവവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇത്തരം വാര്‍ത്തകള്‍ നല്കുന്നത് ലജ്ജാവഹമാണ്. ഒരു പാര്‍ട്ടിയും എന്നെ സമീപിച്ചിട്ടുമില്ല, മത്സരത്തെക്കുറിച്ച് ഞാന്‍ ഒരിക്കലും ഒന്നും പറഞ്ഞിട്ടുമില്ല. ഇതില്‍ ഒരു തിരുത്തല്‍ ആവശ്യപ്പെടുന്നു’വെന്ന് പാര്വതി പറഞ്ഞു. ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെക്കുറിച്ച് ഈയിടെ പാര്‍വതി നടത്തിയ പ്രതികരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. കര്‍ഷകര്‍ ചോദിക്കുന്നത് അവരുടെ ജീവിതത്തിന്റെ അടിസ്ഥാനകാര്യങ്ങളാണെന്നും ആ ജീവനമാര്‍ഗ്ഗം അവരില്‍ നിന്ന് കട്ടെടുക്കരുതെന്നും പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.

മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം ഭിന്നമായി അവരുടെ ജീവിതത്തിന് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്ന സവിശേഷത കൂടി ഈ പ്രക്ഷോഭത്തിനുണ്ടെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. ഇങ്ങനെയൊരു സമരം ഗൂഢാലോചനയാണെന്ന് പറഞ്ഞ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ഒരു സ്ഥിരം തന്ത്രമാണെന്ന് വിമര്‍ശിച്ചുകൊണ്ട് പാര്‍വ്വതി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്ന സ്ഥിരം തന്ത്രം തന്നെയാണ് ഈ സമരത്തിലും പ്രകടമാകുന്നതെന്ന് പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ശേഷം വെള്ളിത്തിരയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പാര്‍വ്വതി . കര്‍ഷകസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ താരങ്ങളെ പാര്‍വ്വതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

14 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

38 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

54 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 hours ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago